പാലം വന്നു; ഗോപാലകൃഷ്ണന്‍ നായരുടെ ജോലിയും പോയി
ഹരിപ്പാട്:(www.kvartha.com 11/11/2018) പാലം ഉദ്ഘാടനത്തോടെ ഗോപാലകൃഷ്ന്‍ നായരുടെ ജോലിയുംപോയി. ചെറുതന കടവില്‍ നാടിന് അനുഗ്രഹമായി പാലം വന്നതോടെയാണ് കടത്തുകാരനായ ഗോപാലകൃഷ്ണന്‍ നായര്‍ക്ക് ഉള്ളജോലി നഷ്ടപ്പെട്ടത്. പകരം ജോലി നല്‍കാന്‍ അധികൃതര്‍ക്കാകുന്നുമില്ല. 30 വര്‍ഷമായി ചെറുതന കടവില്‍ കടത്ത്ജോലിചെയ്തിരുന്ന ചെറുതന വടക്ക് വള്ളുവപഴഞ്ഞിയില്‍ ഗോപാലകൃഷ്ണന്‍ നായര്‍ക്കാണ് (65) പാലം വന്നതോടെ കടത്ത് ജോലി നഷ്ടമായത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വരെയാണ് ജോലിയുണ്ടായിരുന്നത്. പാലം ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ജോലി അവസാനിക്കുകയായിരുന്നു. കഴിഞ്ഞ 5 വര്‍ഷം മുമ്പാണ് പിഡബ്ലിയുഡി അഗീകരിച്ച കടത്തുകാരനാകുന്നത്. കടത്തുകാരനായ പുത്തന്‍ തുരുത്തേല്‍ ബഷീറിന്റെ മരണത്തെ തുടര്‍ന്നാണ് ഗോപാകൃഷ്ണന്‍ നായര്‍ സര്‍ക്കാരിന്റെ ദിവസക്കൂലിക്കാരനാകുന്നത്. അതുവരെ ഈ കടവില്‍തന്നെ സ്വകാര്യക്കടത്തുകാരനായിരുന്നു. തുടക്കത്തില്‍ 350 രൂപയായിരുന്നുദിവസക്കൂലി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ജോലി സമയം എങ്കിലും രാത്രി നാട്ടുകാരുടെ ആവശ്യമറിഞ്ഞ് കടത്ത് ജോലി ചെയ്തിരുന്നു.
അടുത്ത കാലത്ത് പിണറായി സര്‍ക്കാര്‍ തുല്യ ജോലിക്ക് തുല്യവേതനം എന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസക്കൂലി 600 രൂപയാക്കിവര്‍ദ്ധിപ്പിച്ചത് കിട്ടി വരികയായിരുന്നു. ജോലി പോയതോടെ ഇനി പെന്‍ഷന്‍ ആനുകൂല്യംപോലും ഈ പാവപ്പെട്ട കടത്ത് കാരന് കിട്ടുകയില്ല. മറ്റ് ജോലികളൊന്നുംഅറിയുകയുമില്ല.
ഇതിനിടെ തനിക്ക് മറ്റേതെങ്കിലും കടവില്‍ജോലി തരപ്പെടുത്തി തരാന്‍ ബന്ധപ്പെട്ട അധികൃത രോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ മഹാപ്രളയത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരോടൊപ്പം നടത്തിയതിലും പലരേയും രക്ഷപെടുത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും കടത്ത് ജോലിക്കിടയില്‍ മറക്കാനാവാത്ത പലസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിലൊന്നാണ് വെള്ളത്തില്‍ മുങ്ങിതാണ് മരണവുമായി മല്ലിട്ട രണ്ടു പേരെ അവസരോചിതമായി ഇടപെടല്‍മൂലം രക്ഷിക്കാന്‍ കഴിഞ്ഞത്.
ഇതൊരു ഭാഗ്യവും ദൈവാനുഗ്രഹവുമായി കാണുന്നതായി ഇദ്ദേഹം പറയുന്നു. സാമ്പത്തിക മായി വളരെ പിന്നിലായ ഗോപാലന്‍ നായര്‍ ഭാര്യയേയും രണ്ടുമക്കളേയും സംരക്ഷിക്കാന്‍ ഒരുമാര്‍ഗം കിട്ടണേയെന്ന പ്രാര്‍ത്ഥനയില്‍ മറ്റെവിടെങ്കിലും കടത്തു ജോലി അന്വേഷിക്കുകയാണിപ്പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Bride, Inauguration, Job,Bridge came; Gopalakrishnan Nair's job lost

Powered by Info News For You

Comments
Post a Comment