മുഹമ്മദ് കുഞ്ഞി കൊലക്കേസ്: പ്രതികള്‍ റിമാന്റില്‍, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും
കാസര്‍കോട് (www.evisionnews.co): അടുക്കത്ത് ബയല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെ (36) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യ മൊഗ്രാല്‍ പുത്തൂര്‍ ബെള്ളീര്‍ സ്വദേശിനി കെ.പി സക്കീന (35), കാമുകന്‍ എന്‍.എ ഉമ്മര്‍ (41) എന്നിവരെ കോടതി റിമാന്റ് ചെയ്തു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യാണ് ഇവരെ 14 ദിവസത്തേക്ക് റിമാന്റ്് ചെയ്തത്.
അതേസമയം മുഹമ്മദ് കുഞ്ഞിയുടേതെന്ന് സംശയിക്കുന്ന 2012 ഏപ്രില്‍ ഏഴിന് തെക്കിലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം രണ്ടാംഘട്ടമായി പിന്നീട് നടക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതടക്കം ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം രണ്ടാംഘട്ടമായി നടത്താനാണ് തീരുമാനം.
Powered by Info News For You
Comments
Post a Comment