ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ചെറിയനാട് പടനിലം മൈതാനത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം
ചെങ്ങന്നൂര്‍: (www.kvartha.com 07.11.2018) ചെറിയനാട് പടനിലം മൈതാനത്ത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം. മൈതാനത്തെ പൊതു കിണറിനോട് ചേര്‍ന്ന് വാട്ടര്‍ടാങ്ക് നിര്‍മിക്കാനുള്ള ശ്രമം ബിജെപിയും ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശക സമിതിയും തടഞ്ഞു.
മൈതാനത്ത് നിര്‍മാണ പ്രര്‍ത്തനങ്ങള്‍ പാടില്ല എന്ന ഉത്തരവ് ലംഘിച്ചായിരുന്നു നിര്‍മാണം. മാവേലിക്കര കോഴഞ്ചേരി റോഡില്‍ ചെറിയനാട് കാണിക്കമണ്ഡപം ജങ്ഷന് സമീപമാണ് 42 സെന്റ് വിസ്തൃതിയുള്ള പടനിലം മൈതാനം. ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുറപ്പാട് ഉത്സവവും പള്ളിവിളക്ക് എഴുന്നള്ളത്തും പള്ളിവേട്ടയും അടക്കമുള്ള ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകള്‍ നടക്കുന്നത് പടനിലം മൈതാനത്താണ്.
മൈതാനത്തിന് സമീപത്തെ സ്‌കൂളിന്റെ കളിസ്ഥലത്തിനായി ചെറിയനാട് പഞ്ചായത്തിന് 30 വര്‍ഷത്തേക്ക് തുച്ഛമായ വാടകയ്ക്കാണ് മൈതാനം നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് തടസം ഉണ്ടാകരുതെന്നും മൈതാനത്ത് സ്ഥിരനിര്‍മാണം പാടില്ല എന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവുകളും വ്യവസ്ഥകളും മറികടന്നാണ് കുടിവെള്ള പദ്ധതിക്ക് എന്നുപറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് മൈതാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ടാങ്കും മോട്ടോര്‍ പുരയും സ്ഥാപിക്കാന്‍ പില്ലറിന് കുഴിയെടുക്കുന്ന ജോലി തുടങ്ങിയതോടെ ക്ഷേത്ര ഉപദേശക സമിതിയും ബിജെപിയും പ്രതിഷേധമായെത്തി. തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്കായാണ് പണി നടത്തുന്നതെന്ന് അറിഞ്ഞതോടെ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഇതേക്കുറിച്ച് അറിയില്ല എന്നായിരുന്നു മറുപടി.

പഞ്ചായത്ത് കമ്മറ്റിയില്‍പോലും ചര്‍ച്ചചെയ്യാതെയാണ് പഞ്ചായത്തിന്റെ സംരക്ഷണത്തിലുള്ള വസ്തുവില്‍ ടാങ്ക് നിര്‍മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തുടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Illegal construction work in Cheranad Patanilam ground, News, Local-News, Politics, High Court of Kerala, Drinking Water, BJP, Meeting, Politics, Protesters, Kerala.

Powered by Info News For You

Comments
Post a Comment