കായിക പ്രേമികള്‍ കാത്തുനില്‍ക്കുന്നു; ഹൊസ്ദുര്‍ഗ് മിനിസ്റ്റേഡിയത്തിന് ശാപമോക്ഷം ലഭിക്കാന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.11.2018) ഒന്നരപതിറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്യപ്പെടുകയും ഇപ്പോള്‍ കാടുമൂടി കിടക്കുകയും ചെയ്യുന്ന ഹൊസ്ദര്‍ഗ് നിത്യാനന്ദാശ്രമത്തിനടുത്തുള്ള ഹൊസ്ദുര്‍ഗ് മിനിസ്റ്റേഡിയത്തിലെ സ്റ്റേജിനും ശുചിമുറികള്‍ക്കും എന്നെങ്കിലും ശാപമോക്ഷം കിട്ടുമോ എന്ന പ്രതീക്ഷയിലാണ് കാഞ്ഞങ്ങാട്ടെ കായികപ്രേമികള്‍.

അലാമിപ്പള്ളി പുതിയബസ് സ്റ്റാന്റിനോടനുബന്ധിച്ച് മിനിസ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും 2002 ഓഗസ്റ്റ് 15ന് അന്നത്തെ നഗരസഭ ചെയര്‍പേഴ്സണ്‍ പരേതയായ ഷെരീഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്ത മിനിസ്റ്റേഡിയത്തോടനുബന്ധിച്ചുള്ള സ്റ്റേജും ശുചിമുറികളുമാണ് ഇപ്പോള്‍ കാട് മൂടി കിടന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തി ഇതിലെ കാടുകള്‍ വെട്ടിതെളിച്ചാല്‍ ശുചിമുറി ഉള്‍പ്പെടെ ഉപയോഗ്യമാക്കി മാറ്റാന്‍ കഴിയും.

എന്നാല്‍ എന്തുകൊണ്ടോ മറ്റു പദ്ധതികള്‍ക്ക് പിന്നാലെ പോകുന്ന നഗരസഭ അധികൃതര്‍ തുച്ഛമായ തുക ഉപയോഗിച്ച് നവീകരിക്കാന്‍ കഴിയുന്ന സ്റ്റേജും ശുചിമുറിയും തിരിഞ്ഞു നോക്കാന്‍ തയ്യാറാകുന്നില്ല. ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി കായിക താരങ്ങളാണ് ദിവസേന പരിശീലനത്തിനായി ഈ ഗ്രൗണ്ടില്‍ എത്തുന്നത്. എന്നാല്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിറവേറ്റാനുള്ള ശുചിമുറിയോ കുടിവെള്ളമോ കിട്ടാതെ കായിക താരങ്ങള്‍ ദുരിതമനുഭവിക്കുകയാണ് ചെയ്യുന്നത്.

കാഞ്ഞങ്ങാട് നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ചെയര്‍മാന്റെ ശ്രദ്ധ കാട് മൂടികിടക്കുന്ന ഈ മിനിസ്റ്റേഡിയത്തിലേക്ക് പതിച്ചാല്‍ ഇതിന്റെ ദുരവസ്ഥ പരിഹരിക്കപ്പെടുമെന്നാണ് കായികതാരങ്ങളുടെ പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Hosdurg, Hosdurg Mini Stadium in Bad Condition
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?