ആചാരസംരക്ഷണത്തിന് സ്വകാര്യബില്ലുമായി എത്തിയ എം വിന്‍സെന്റ് എംഎല്‍എയ്ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: www.kvartha.com 27.11.2018) ആചാരസംരക്ഷണത്തിന് സ്വകാര്യബില്ലുമായി എത്തിയ എം വിന്‍സെന്റ് എംഎല്‍എയ്ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഭരണഘടനാ വിരുദ്ധമെന്ന് നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി. ശബരിമല വിഷയം ചൂണ്ടിക്കാട്ടിയാണ് ആചാര സംരക്ഷണത്തിനായി സ്വകാര്യ ബില്‍ കൊണ്ടുവരാന്‍ എം വിന്‍സെന്റ് ശ്രമിച്ചത്.

അയ്യപ്പ വിശ്വാസികളെ പ്രത്യേക മത വിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോവളം എംഎല്‍എ സ്വകാര്യ ബില്ലിന് അനുമതി തേടിയത്.

ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിടുകയും സുപ്രീം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍ ബില്‍ പരിഗണിക്കാനാകില്ലെന്നുമുള്ള നിയമ വകുപ്പിന്റെ മറുപടി ലഭിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ബില്ലിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

സുപ്രീംകോടതി വിധിക്കെതിരെ സ്വകാര്യബില്‍ കൊണ്ടുവരാനാകില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. നിയമവകുപ്പിന്റെ മറുപടിക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.


Keywords: Kerala, Thiruvananthapuram, News, MLA, UDF, Sabarimala, Sabarimala Temple, Religion, Speaker rejected private bill on Sabarimala by M Vincent MLA



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?