തുറന്ന ജില്ലാ ബാങ്കിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ ഇരച്ചുകയറാന്‍ ശ്രമിച്ചു; മാര്‍ക്കറ്റ് റോഡില്‍ കടകള്‍ അടപ്പിച്ചു, പഴങ്ങളും പച്ചക്കറികളും വലിച്ചെറിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 17.11.2018) ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തുന്നതിനിടെ തുറന്നുവെച്ച ജില്ലാ ബാങ്കിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയും ഇതേ തുടര്‍ന്ന് ബാങ്ക് അടക്കുകയും ചെയ്തു. ഇത് നേരിയ തോതില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

പ്രകടനം പഴയ ബസ് സ്റ്റാന്‍ഡിലെത്തിയതോടെ മാര്‍ക്കറ്റ് റോഡിലേക്ക് കടക്കുകയും അവിടെ തുറന്നിരുന്ന പഴം- പച്ചക്കറി കടകള്‍ അടപ്പിക്കുകയും ചെയ്തു. പുറത്തു വെച്ചിരുന്ന പഴങ്ങളും പച്ചക്കറികളും റോഡിലെറിഞ്ഞ് നശിപ്പിച്ചു. പോലീസും നേതാക്കളും ഇടപെട്ടാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്. നഗരത്തില്‍ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു.

WATCH VIDEO


 



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Road, Harthal, Harthal Protest in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?