സന്നിധാനത്തെ നാമജപ പ്രതിഷേധം പോലീസിന് തലവേദനയാകുന്നു; മലകയറി വലഞ്ഞ് ഉദ്യോഗസ്ഥര്‍; പലരുടേയും കാല് നീരുവന്ന് വീര്‍ത്തു
ശബരിമല: (www.kvartha.com 26.11.2018) പമ്പയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ തീര്‍ത്ഥാടനം ഏറെക്കുറെ സുഗമമായെങ്കിലും ഓരോ ദിവസവും സന്നിധാനത്ത് നടന്നുവരുന്ന നാമജപം പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ തലവേദനയാകുകയാണ്. ദിവസവും രാത്രി പത്തുമണിയോടെ ആരംഭിക്കുന്ന നാമജപം നട അടയ്ക്കുന്നതോടെയാണ് അവസാനിക്കുന്നത്. കഴിഞ്ഞദിവസവും രാത്രി പത്തുമണിയോടെ നൂറ്റന്‍പതോളം വരുന്ന ഭക്തര്‍ മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ താഴെ മുറ്റത്ത് നാമജപം നടത്തിയിരുന്നു. നട അടച്ചശേഷമാണ് ഇവര്‍ പിരിഞ്ഞത്.
എന്നാല്‍ പോലീസ് അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്ന വാവര് നടയ്ക്ക് മുന്നില്‍ ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായുള്ള ഒരുസംഘം ഭക്തരുടെ നാമജപം പോലീസിന് തലവേദനയായിരിക്കയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പറ്റിയ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി ഈ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിക്കുന്നില്ല. അറസ്റ്റ് ചെയ്തവരെ സുരക്ഷിതമായി പമ്പയില്‍ എത്തിക്കണം. എസ്.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുമായി മലയിറങ്ങി പമ്പ പോലീസിന് കൈമാറിയിട്ടുവേണം വീണ്ടും തിരിച്ച് മലകയറാന്‍. ഇത് രണ്ടാം തവണയാണ് നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്ത് പമ്പയില്‍ കൊണ്ടുപോകേണ്ടിവന്നത്. പലരുടേയും കാലുകള്‍ മലയിറങ്ങി നീരുവന്ന് വീര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
തീര്‍ത്ഥാടകര്‍ തികഞ്ഞ സംതൃപ്തിയോടെയാണ് അയ്യപ്പദര്‍ശനത്തിനു ശേഷം മലയിറങ്ങുന്നത്. മണ്ഡലകാല തീര്‍ത്ഥാടന ചരിത്രത്തില്‍ ഇതാദ്യമായിരിക്കും യാതൊരു കാത്തുനില്‍പ്പുമില്ലാതെ മലകയറി ദര്‍ശനം നടത്തിപോകാന്‍ കഴിയുന്നത്. ഇതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
അതേസമയം നാമജപത്തില്‍ നിന്ന് പിന്‍മാറേണ്ടെന്ന തീരുമാനത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍. എതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറായാണ് ഒരുസംഘം ഭക്തര്‍ നിലകൊള്ളുന്നത്. ഇത് മുന്നില്‍ കണ്ട് പോലീസും വലിയ നടപടികള്‍ക്ക് മുതിരാതെ ഒഴിഞ്ഞു മാറുകയാണ്.
ശനിയാഴ്ച രാത്രിയില്‍ അറസ്റ്റിലായവരെ മണിയാര്‍ പോലീസ് ക്യാമ്പില്‍ കൊണ്ടുപോയി കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചതിനൊപ്പം പുലര്‍ച്ചയോടെ വാഹനസൗകര്യമുള്ള വടശേരിക്കരയില്‍ എത്തിക്കുന്നതിനും പോലീസ് തയ്യാറായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'NamaJapam' protests at Sabarimala temple; High security, Sabarimala Temple, News, Police, Criticism, Trending, Protection, Arrest, Kerala.

Powered by Info News For You

Comments
Post a Comment