പാലത്തിന്റെ കൈവരി തകര്‍ത്തതിന് രണ്ടു പേര്‍ അറസ്റ്റില്‍

ആദൂര്‍: (www.kasargodvartha.com 09.11.2018) പാലത്തിന്റെ കൈവരി തകര്‍ത്തതിന് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. അഡൂര്‍ ചന്ദനക്കാടിലെ പവികുമാര്‍ (30), ബെള്ളക്കാനത്തെ ചിദാനന്ദന്‍ (30) എന്നിവരെയാണ് ആദൂര്‍ അഡീ. എസ് ഐ എം വിക്രമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ രണ്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഡൂര്‍ അമ്പലം - ബെള്ളക്കാനം റോഡില്‍ അഡൂരിലുള്ള പാലത്തിന്റെ കൈവരികള്‍ സംഘം തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adoor, arrest, Crime, Police, 2 arrested for Demolishing bridge
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?