ലഹരി ഗുളികയുമായി ഇലക്ട്രീഷ്യനായ യുവാവ് അറസ്റ്റില്‍; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കൊണ്ടുപോകുകയാണെന്ന് കുറ്റസമ്മതം
കണ്ണൂര്‍: (www.kvartha.com 08.11.2018) ലഹരി ഗുളികയുമായി ഇലക്ട്രീഷ്യനായ യുവാവ് അറസ്റ്റില്‍. ട്രെയിന്‍ യാത്രക്കിടെയാണ് ഇയാളെ എക്‌സൈസ് വകുപ്പും ആര്‍.പി.എഫും ചേര്‍ന്ന് വലയിലാക്കിയത്. മംഗള എക്‌സ്പ്രസ് യാത്രക്കാരനായ കാസര്‍കോട് വിദ്യാനഗറിലെ കെ.അന്‍സീറിനെ (30)നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടിയത്.
ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട് മെന്റിലായിരുന്നു അന്‍സീര്‍ യാത്ര ചെയ്തിരുന്നത്. ബാഗ് പരിശോധിച്ചപ്പോള്‍ 292 ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന വേദന സംഹാരിയായ പാസ്മാ പ്രോക്‌സിവോന്‍ എന്ന ഗുളികയാണ് പിടിച്ചെടുത്തത്.
മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു ഗുളികയെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് ഈ ലഹരി ഗുളികയെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഞ്ഞൂറു രൂപയ്ക്കാണ് ഇയാള്‍ ഒരു ഗുളികയ്ക്ക് ഈടാക്കുന്നത്.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.കെ. പ്രദീഷ് കുമാര്‍, ഇന്റലിജന്‍സ് ബ്രാഞ്ച് ഓഫീസര്‍ സി.വി. ദിലീപ് , ആര്‍.പി.എഫ് എസ്.ഐ വി. സുമിത്ത് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth arrested for smuggling drugs, Kannur, News, Police, Arrested, Crime, Criminal Case, Train, Passenger, Kerala.

Powered by Info News For You

Comments
Post a Comment