കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് കെ എസ് യു പ്രവര്‍ത്തക; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി; കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ ഒത്തുകളിക്കുന്നുവെന്നും നീതി വേണമെന്നും പെണ്‍കുട്ടി

തൃശൂര്‍: (www.kvartha.com 29.11.2018) കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് കെ എസ് യു പ്രവര്‍ത്തക. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പെണ്‍കുട്ടി പരാതി നല്‍കി. കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ ഒത്തുകളിക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കു പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്.

നാട്ടിക നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന കെ എസ് യു പ്രവര്‍ത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കിയത്. നേരത്തെ കെപിസിസിക്കു പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 13ന് കെപിസിസി ആസ്ഥാനത്തു പെണ്‍കുട്ടി നേരിട്ടെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുുടര്‍ന്നു പോലീസില്‍ പരാതി നല്‍കി.
Thrissur, Kerala, News, Congress, Leader, DCC, Molestation, Complaint, Molestation: Complaint against Congress leader by KSU Activist

ഇതു വാര്‍ത്തയായപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചുവെങ്കിലും കോണ്‍ഗ്രസ് നേതാവിന് അനുകൂലമായാണ് ഇവര്‍ സംസാരിച്ചതത്രെ. പോലീസിനു നല്‍കിയ പരാതിയില്‍ പോക്‌സോ ചുമത്തി കേസെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, Kerala, News, Congress, Leader, DCC, Molestation, Complaint, Molestation: Complaint against Congress leader by KSU Activist 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?