അന്തരീക്ഷത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു


ഒട്ടാവ (www.evisionnews.co): കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ഒട്ടാവയില്‍ നിന്ന് 18 മൈല്‍ ദൂരമുള്ള കാര്‍പ് എന്ന സ്ഥലത്തുവച്ച് അന്തരീക്ഷത്തിലാണ് അപകടമുണ്ടായത്. കെസ്ന വിമാനത്തിലുണ്ടായിരുന്ന പൈലറ്റാണ് മരിച്ചത്. ഇതില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രക്കാരുണ്ടായിരുന്ന പൈപ്പര്‍ പി.എ-42 വിമാനം അപകടമൊന്നും കൂടാതെ ഒട്ടാവ വിമാനത്താവളത്തില്‍ ഇറക്കി. ഈവിമാനത്തിന്റെ അടിയിലാണ് കെസ്ന ഇടിച്ചതെന്ന് പൈലറ്റ് അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?