ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത പാര്‍ട്ടിക്കാരിയായ യുവതിക്ക് സിപിഎം മുന്‍ കൗണ്‍സിലറുടെ മര്‍ദനം

കൊല്ലം: (www.kvartha.com 26.11.2018) ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട തയ്യല്‍ തൊഴിലാളി വനിതാ നേതാവിനെ സ്വന്തം പാര്‍ട്ടി നേതാവ് മര്‍ദിച്ചു അവശയാക്കി. തയ്യല്‍ തൊഴിലാളി എ.കെ.ടി.എ പുലിപ്പാറ യൂണിറ്റ് സെക്രട്ടറി നിമയ്ക്കാണ് മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

നിമയെ അതീവ ഗുരുതരാവസ്ഥയില്‍ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തിരിക്കുകയാണ്. പോലീസില്‍ പരാതി നല്കി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പരിക്കേറ്റ യുവതിയുടെ മൊഴി എടുക്കാനോ പരാതിയിന്മേല്‍ അന്വേഷണം നടത്താനോ തയാറായിട്ടില്ല.

Former CPM Councillor assaulting woman, Kollam, News, Local-News, Politics, CPM, Sabarimala Temple, Religion, Kerala, Crime, Criminal Case, Police, Criticism, Kerala.

ശരണം വിളിക്കുന്ന അയ്യപ്പമാരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കുന്ന ജാഗ്രത യുവതിയെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും പോലീസ് കാണിക്കണമെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ആര്‍ അനുരാജ് പറഞ്ഞു .

പരിക്കേറ്റ യുവതിയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുദേവ്, ജില്ലാ സെക്രട്ടറി ഉണ്ണിക്കണ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സജി എന്നിവരും അദ്ദേഹത്തിനോപ്പം യുവതിയെ കാണാന്‍ എത്തിയിരുന്നു.

Keywords: Former CPM Councillor assaulting woman, Kollam, News, Local-News, Politics, CPM, Sabarimala Temple, Religion, Kerala, Crime, Criminal Case, Police, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?