കേരളത്തിലെ എ ടി എം കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നംഗ സംഘത്തെ കൊച്ചിയില്‍ എത്തിച്ചു; കേരള പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണം പ്രതികളെ കുടുക്കി; പ്രമാദമായ ഈ കേസിലും വക്കാലത്തുമായെത്തുന്നത് ആളൂര്‍ വക്കീല്‍ തന്നെ

കോട്ടയം: (www.kvartha.com 10.11.2018) കേരളത്തിലെ എ ടി എം കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നംഗ സംഘത്തെ കൊച്ചിയില്‍ എത്തിച്ചു. കേരള പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. എന്നാല്‍ പ്രമാദമായ ഈ കേസിലും പ്രതികള്‍ക്ക് വക്കാലത്തുമായെത്തുന്നത് ആളൂര്‍ വക്കീല്‍ തന്നെ. ഇക്കഴിഞ്ഞ ഒക്ടോബര്‍ പന്ത്രണ്ടിനാണ് എറണാകുളത്തും, തൃശൂരിലും എ.ടിഎം തകര്‍ത്ത് പ്രതികള്‍ 35 ലക്ഷം കവര്‍ന്നത്.

അതേസമയം കേസിലെ പ്രതികളായ ഹരിയാന മേവാത്ത് നസര്‍പൂര്‍ പുല്‍ഹാനയില്‍ ഹൗസ് നമ്പര്‍ 19 ല്‍ ഹനീഷ് (37), രാജസ്ഥാന്‍ ഭരത്പൂര്‍ കത്താല്‍ പഹാരി നസീം ആക്ബര്‍ (24) എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. കേസില്‍ ഉള്‍പ്പെട്ട രാജസ്ഥാന്‍ ഭരത്പൂര്‍ സ്വദേശി അലീന്‍ (26), ഹരിയാന സ്വദേശികളായ അസംഖാന്‍ (18), ഷെഹസാദ് (33) എന്നിവര്‍ക്കായി പോലീസ് വീണ്ടും തിരച്ചില്‍ നടത്തും.

ATM robbery accused remanded in police custody, Kottayam, News, ATM, Accused, Arrested, Court, Remanded, Police, Kerala

അഡ്വ ബി എ ആളൂരാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്. തൃപ്പൂണിത്തുറ എരൂര്‍ കവര്‍ച്ച കേസിലെ പ്രതി കള്‍ക്കുവേണ്ടി ഹാജരായതും ആളൂര്‍ ആണ്. എ ടി എം കവര്‍ച്ചാ പ്രതികളെ ഹരിയാനയിലെ ഷിക്കപുര്‍ മേവാത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടാം ശനിയാഴ്ച ആയിട്ടും കോടതിയില്‍ എത്തിയ മജിസ്‌ട്രേറ്റ് പ്രതികളെ 23വരെ റിമാന്‍ഡില്‍ വിട്ടു. കടുത്ത പോലീസ് അകമ്പടിയോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

ATM robbery accused remanded in police custody, Kottayam, News, ATM, Accused, Arrested, Court, Remanded, Police, Kerala

തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനു അപേക്ഷ കൊടുക്കുമെന്ന് സി ഐ ഉത്തമന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നും ഈ പ്രതികള്‍ക്കു കേസില്‍ നേരിട്ടു ബന്ധം ഇല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട ഇത്തരം കേസുകളില്‍ ആളൂര്‍ ഹാജരാകുന്നത് പോലീസ് വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയാണ്.

ATM robbery accused remanded in police custody, Kottayam, News, ATM, Accused, Arrested, Court, Remanded, Police, Kerala

കൊടും ക്രിമിനലുകളായ ഹനീഫും, നസീമും അസംഖാനും നസീമിന്റെ വീട്ടില്‍ ഒത്തു ചേര്‍ന്നാണ് മോഷണത്തിനു പദ്ധതി തയ്യാറാക്കിയത്. സിംഗാര്‍ കമ്പനിയില്‍ നിന്നുള്ള ലോഡുമായി ആറു വര്‍ഷമായി കേരളത്തില്‍ ലോറിയോടിക്കുന്ന അസംഖാനും, ഷെഹസാദും, അലീമുമാണ് കവര്‍ച്ച നടത്താനുള്ള എ.ടി.എമ്മുകളെപ്പറ്റി പദ്ധതി അറിയിച്ചത്.

ATM robbery accused remanded in police custody, Kottayam, News, ATM, Accused, Arrested, Court, Remanded, Police, Kerala

കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം മൂന്ന് ലോറികളില്‍ ലോഡുമായി ഇവര്‍ യാത്ര തിരിച്ചു. ലോറിയുടെ ക്യാബിനില്‍ ഗ്യാസ് കട്ടറുകള്‍, കമ്പി വടി, വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നു. ഹനീഫും, നസീമും, പപ്പിയും ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം ബംഗളൂരുവില്‍ എത്തി ഇവരോടൊപ്പം ചേര്‍ന്നു. സംഘത്തിലെ അഞ്ചു പേര്‍ പത്തനംതിട്ടയിലേക്ക് ലോഡ് കൊണ്ടു പോകുന്ന ലോറിയില്‍ കയറി. അലീം കൊല്ലത്തേയ്ക്ക് പോയി.

പത്തനംതിട്ടയില്‍ ലോഡിറക്കിയ ശേഷം തിരികെ എത്തിയ സംഘം മണിപ്പുഴയിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് മോഷ്ടിച്ചു. തുടര്‍ന്ന് നാഷണല്‍ പെര്‍മിറ്റ് ലോറിയിലുണ്ടായിരുന്ന അസമിനോട് ലോറിയുമായി ചാലക്കുടിയില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ഹനീഫ്, ഷഹസാദ്, നസീം, പപ്പി എന്നിവര്‍ പിക്കപ്പ് വാനില്‍ പുറപ്പെട്ടു. ഇരുപത് വര്‍ഷത്തോളമായി വെല്‍ഡറായ ഹനീഫാണ് എ.ടി.എമ്മുകള്‍ തകര്‍ക്കാനെത്തിയത്. നസീമാണ് കാമറകളില്‍ സ്‌പ്രേ പെയിന്റ് അടിച്ചത്. വെമ്പള്ളിയില്‍ എ.ടി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മുകള്‍ നിലയില്‍ നിന്നു വെളിച്ചം കണ്ട് രക്ഷപ്പെട്ടപ്പോള്‍, മോനിപ്പള്ളിയിലെ എ.ടി.എമ്മില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുമ്പനത്തു നിന്ന് 25 ലക്ഷവും കൊരട്ടിയില്‍ നിന്ന് പത്ത് ലക്ഷവും കവര്‍ന്നു.

കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് പിന്‍തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമമായ മേവാത്തില്‍ നിന്നും എറണാകുളം സിറ്റി സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ ടി.ഐസ് റെനീഷ്, എ.എസ്.ഐമാരായ അജിത്, കെ.കെ റെജി, എ.എസ്.ഐ അനസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ദിനില്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി ദിനേശ്, കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം മറ്റൊരു മോഷണക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന രാജസ്ഥാന്‍ സ്വദേശി പപ്പി സിംഗിനെ (32) നവംബര്‍ 14 ന് കസ്റ്റഡിയില്‍ വാങ്ങും. ഇയാള്‍ക്കെതിരെ എ.ടി.എം കൊള്ള അടക്കം 19 കേസുകള്‍ നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ATM robbery accused remanded in police custody, Kottayam, News, ATM, Accused, Arrested, Court, Remanded, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?