യുവജന യാത്രയോടെ മുനവ്വറലി ശിഹാബ് തങ്ങള്‍ അധികാര രാഷ്ട്രീയത്തിലേക്ക് കടന്നു വരുമോ?
കോഴിക്കോട്: (www.kvartha.com 24.11.2018) യുവജന യാത്രയോടെ മുനവ്വറലി ശിഹാബ് തങ്ങള്‍ അധികാര രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്ന ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായി. വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യവുമായി കാസര്‍കോട് ഉപ്പളയില്‍ നിന്നാണ് യാത്ര പ്രയാണം ആരംഭിച്ചിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് യാത്ര നയിക്കുന്നത്. യാത്ര മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളാണ് ഹരിത പതാക കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
30 വര്‍ഷം മുമ്പ് 1988ല്‍ അന്നത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന ഡോ. എം കെ മുനീറിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് ലീഗ് ഇതിന് മുമ്പ് ഇതേപേരില്‍ യാത്ര നടത്തിയത്. എം കെ മുനീര്‍ എന്ന സി എച്ചിന്റെ മകനെ രാഷ്ട്രീയ തലയെടുപ്പുള്ള നേതാവാക്കി മാറ്റിയ യാത്രയിരുന്നു അത്. യുവജന യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിരുന്നു. സമീപകാലത്തെ ആലസ്യത്തിന് ശേഷം ലീഗും യൂത്ത് ലീഗും ഒരു വലിയ ഉയര്‍ത്തെഴുന്നേല്‍പ്പിന് തയ്യാറാറെടുക്കുന്നത് കൊണ്ട് തന്നെ യാത്ര ചരിത്രസംഭവമാക്കാനുള്ള വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
കാലങ്ങളായി പാര്‍ട്ടിയില്‍ നേതൃപരമായ ചുമതല വഹിക്കുമ്പോഴും പാണക്കാട് കുടുംബാംഗങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ ചരിത്രമില്ല. എന്നാല്‍ പാണക്കാട് കുടുംബാംഗം യുവജന യാത്രക്ക് നേതൃത്വം കൊടുക്കുന്നതോടെ അധികാര രാഷ്ട്രീയത്തിലേക്കുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ കടന്നുവരവായാണ് കരുതുന്നത്. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മുനവ്വറലി തങ്ങള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെങ്കിലും അധികാര രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവായി തന്നെയാണ് യാത്രയെ രാഷ്ട്രീയ നിരീക്ഷകരും ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകരും നോക്കി കാണുന്നത്.
മുസ്ലീം ലീഗിന്റെ മലപ്പുറത്തെ കണ്ണിലെ കരടായി മാറിയ മന്ത്രി കെ ടി ജലീലിനെ തറയിലിട്ട് അടിച്ചു കൊണ്ട് യൂത്ത് ലീഗ് യുവാക്കളെ ഒന്നടങ്കം തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചു കഴിഞ്ഞു. ലീഗിനെ നഖശിഖാന്തം എതിര്‍ക്കുന്ന പി ടി എ റഹീമിന്റെ ബന്ധുക്കളെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിദേശത്ത് വെച്ച് അറസ്റ്റ് ചെയ്തതും ലീഗിന് രാഷ്ട്രീയ ആയുധമായിട്ടുണ്ട്. എസ്ഡിപിഐ പോലുള്ള തീവ്രനിലപാട് സ്വീകരിക്കുന്ന സംഘടനയിലേക്ക് പോയവരെ വലിയൊരളവില്‍ തിരിച്ചു കൊണ്ടുവരാനും യൂത്ത് ലീഗിന് സംസ്ഥാനത്തുടനീളം സാധിക്കുന്നതായും പാര്‍ട്ടി വിലയിരുത്തുന്നു.
വിവിധ കാരണങ്ങളാല്‍ ഭിന്നിച്ചു പോയ യുവാക്കളെയെല്ലാം യുവജന യാത്രയോടെ ഹരിത പതാകയ്ക്ക് കീഴില്‍ മടക്കി കൊണ്ടുവരാന്‍ കഴിയുമെന്നും അത് വരുന്ന ലോകസഭാ തെരെഞ്ഞടുപ്പില്‍ ലീഗിനും യുഡിഎഫിനും ഏറെ ഗുണം ചെയ്യുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. വരുന്ന ലോകസഭാ തെരെഞ്ഞടുപ്പില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണവും ശക്തമാണ്.
Keywords: Kerala, Kozhikode, News, Muslim-League, Muslim-youth-League, March, Politics, Munavvarali Shihab Thangal entry to power politics after Yuvajana Yathra?
< !- START disable copy paste -->30 വര്‍ഷം മുമ്പ് 1988ല്‍ അന്നത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന ഡോ. എം കെ മുനീറിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് ലീഗ് ഇതിന് മുമ്പ് ഇതേപേരില്‍ യാത്ര നടത്തിയത്. എം കെ മുനീര്‍ എന്ന സി എച്ചിന്റെ മകനെ രാഷ്ട്രീയ തലയെടുപ്പുള്ള നേതാവാക്കി മാറ്റിയ യാത്രയിരുന്നു അത്. യുവജന യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിരുന്നു. സമീപകാലത്തെ ആലസ്യത്തിന് ശേഷം ലീഗും യൂത്ത് ലീഗും ഒരു വലിയ ഉയര്‍ത്തെഴുന്നേല്‍പ്പിന് തയ്യാറാറെടുക്കുന്നത് കൊണ്ട് തന്നെ യാത്ര ചരിത്രസംഭവമാക്കാനുള്ള വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
കാലങ്ങളായി പാര്‍ട്ടിയില്‍ നേതൃപരമായ ചുമതല വഹിക്കുമ്പോഴും പാണക്കാട് കുടുംബാംഗങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ ചരിത്രമില്ല. എന്നാല്‍ പാണക്കാട് കുടുംബാംഗം യുവജന യാത്രക്ക് നേതൃത്വം കൊടുക്കുന്നതോടെ അധികാര രാഷ്ട്രീയത്തിലേക്കുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ കടന്നുവരവായാണ് കരുതുന്നത്. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മുനവ്വറലി തങ്ങള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെങ്കിലും അധികാര രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവായി തന്നെയാണ് യാത്രയെ രാഷ്ട്രീയ നിരീക്ഷകരും ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകരും നോക്കി കാണുന്നത്.
മുസ്ലീം ലീഗിന്റെ മലപ്പുറത്തെ കണ്ണിലെ കരടായി മാറിയ മന്ത്രി കെ ടി ജലീലിനെ തറയിലിട്ട് അടിച്ചു കൊണ്ട് യൂത്ത് ലീഗ് യുവാക്കളെ ഒന്നടങ്കം തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചു കഴിഞ്ഞു. ലീഗിനെ നഖശിഖാന്തം എതിര്‍ക്കുന്ന പി ടി എ റഹീമിന്റെ ബന്ധുക്കളെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിദേശത്ത് വെച്ച് അറസ്റ്റ് ചെയ്തതും ലീഗിന് രാഷ്ട്രീയ ആയുധമായിട്ടുണ്ട്. എസ്ഡിപിഐ പോലുള്ള തീവ്രനിലപാട് സ്വീകരിക്കുന്ന സംഘടനയിലേക്ക് പോയവരെ വലിയൊരളവില്‍ തിരിച്ചു കൊണ്ടുവരാനും യൂത്ത് ലീഗിന് സംസ്ഥാനത്തുടനീളം സാധിക്കുന്നതായും പാര്‍ട്ടി വിലയിരുത്തുന്നു.
വിവിധ കാരണങ്ങളാല്‍ ഭിന്നിച്ചു പോയ യുവാക്കളെയെല്ലാം യുവജന യാത്രയോടെ ഹരിത പതാകയ്ക്ക് കീഴില്‍ മടക്കി കൊണ്ടുവരാന്‍ കഴിയുമെന്നും അത് വരുന്ന ലോകസഭാ തെരെഞ്ഞടുപ്പില്‍ ലീഗിനും യുഡിഎഫിനും ഏറെ ഗുണം ചെയ്യുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. വരുന്ന ലോകസഭാ തെരെഞ്ഞടുപ്പില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണവും ശക്തമാണ്.
Keywords: Kerala, Kozhikode, News, Muslim-League, Muslim-youth-League, March, Politics, Munavvarali Shihab Thangal entry to power politics after Yuvajana Yathra?
Powered by Info News For You

Comments
Post a Comment