കെ സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു; ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാവില്ല

കണ്ണൂര്‍: (www.kvartha.com 21.11.2018) ശബരിമലയില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ബുധനാഴ്ച പുറത്തിറങ്ങാനാവില്ല. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടര്‍ന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി.

അതിനിടെ സുരേന്ദ്രനുമായി കണ്ണൂരിലേക്കുള്ള യാത്രയ്ക്കായി പോലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും.

Double whammy for K Surendran as he gets arrest warrant in another case, Kannur, Politics, Religion, News, Sabarimala Temple, Bail, Remanded, K. Surendran, Protesters, Kerala

അതേസമയം, ശബരിമല കേസില്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ബുധനാഴ്ച ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഇതിനിടെയാണ് സുരേന്ദ്രന് കുരുക്കായി വാറണ്ടെത്തിയത്. രണ്ട് ജാമ്യാപേക്ഷയിലും പോലീസ് ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കും. കെ.സുരേന്ദ്രനും ആര്‍.രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പോലീസിന്റെ ജോലി തടസപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണു ചുമത്തിയിരിക്കുന്നത്.

നിലയ്ക്കലും ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലും ശനിയാഴ്ച രാത്രി മുഴുവന്‍ നീണ്ട നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് സുരേന്ദ്രനെ ഞായറാഴ്ച കോടതി റിമാന്‍ഡ് ചെയ്തത്. ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ രാജന്‍ തറയില്‍, കര്‍ഷകമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എം.എസ്. സന്തോഷ് എന്നിവരാണു സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്ത മറ്റു രണ്ടു പേര്‍.

ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, കോട്ടയം ജില്ലാ സെക്രട്ടറി ലിജിന്‍ ലാല്‍, വി.സി. അജി എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും കേസില്‍നിന്ന് ഒഴിവാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Double whammy for K Surendran as he gets arrest warrant in another case, Kannur, Politics, Religion, News, Sabarimala Temple, Bail, Remanded, K. Surendran, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?