നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വര്‍ണമോതിരം

കൊച്ചി: (www.kvartha.com 02.11.2018) നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വര്‍ണമോതിരം. നടന്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനമാണ് നവംബര്‍ രണ്ട്. അന്നേദിവസം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം സമ്മാനം നല്‍കുമെന്ന് താരത്തിന്റെ ആരാധകരാണ് പ്രഖ്യാപിച്ചത്.

ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയുമാണ് താരത്തിന്റെ പിറന്നാളിന് സ്വര്‍ണ സമ്മാനവുമായി എത്തിയിരിക്കുന്നത്. ഇതിലൂടെ, ഇഷ്ടതാരങ്ങളുടെ പിറന്നാളിന് സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തരായിരിക്കുകയാണ് ചാക്കോച്ചന്റെ ആരാധകര്‍.


എങ്ങനെ ചാക്കോച്ചന്റെ പിറന്നാള്‍ കൂടുതല്‍ സന്തോഷകരമാക്കാമെന്ന ചിന്തയാണ് ഇത്തരമൊരു പരിപാടിയില്‍ എത്തിച്ചത്. കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ചാരിറ്റി സംഘടനയാണ് ചാക്കോച്ചന്‍ ലൗവേഴ്‌സ്.

പതിവുപോലെ രക്തദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയ സന്ദര്‍ശനം എന്നീ പരിപാടികള്‍ക്ക് പുറമേയാണ് പൊന്നോമനകള്‍ക്കുള്ള ഈ സ്വര്‍ണ സമ്മാനം.

Keywords: Kunchacko Boban Birthday Special: Here's Why The Year Has Indeed Been A Special One For The Actor!, Kochi, News, Birthday Celebration, Kunjacko Boban, Child, Gold, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?