മന്ത്രി ജി സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: (www.kvartha.com 12.11.2018) കേരള സര്‍വകലാശാല സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചു. തന്നെയും ഭര്‍ത്താവ് ജി.സുധാകരനെയും അപമാനിക്കാന്‍ സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും ഒരു ചെറുസംഘം നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ജൂബിലി നവപ്രഭ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജിക്കത്ത് വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും മെയില്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
തന്നെ കരുവാക്കി ഭര്‍ത്താവിനെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ടുപോകാനും താത്പര്യമില്ല. തനിക്കെതിരായ ആരോപണങ്ങളെല്ലാം ഭര്‍ത്താവ് സുധാകരനെ ബാധിക്കുന്നതാണ്. ഭര്‍ത്താവാണു തനിക്കു വലുതെന്നും അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന ധര്‍മപത്‌നിയാണു താനെന്നും ജൂബിലി നവപ്രഭ പറഞ്ഞു. തന്നെ അപമാനിക്കാന്‍ മന:പൂര്‍വം പലരും ശ്രമിക്കുന്നു. അതിനാല്‍ ഡയറക്ടര്‍ സ്ഥാനം ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുന്നു.
തന്റെ തസ്തിക ഉയര്‍ന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താന്‍ പോകുന്നതായാണ് പ്രചരിപ്പിക്കുന്നത്. താന്‍ മനസാ വാചാ അറിയാത്തകാര്യമാണ് ഇത്. സര്‍വകലാശാല അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്നറിയില്ല. എടുത്തെങ്കില്‍ തന്നെ അത് തെറ്റാണ്. ഒരു വര്‍ഷത്തേക്കാണ് തന്റെ നിയമനം. കാലാവധി കഴിയാതെ മറ്റൊരു തീരുമാനമെടുക്കാന്‍ ആവില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ അങ്ങനെ തീരുമാനിച്ചത് ആരാണെന്നു വെളിപ്പെടുത്തണമെന്നു സര്‍വകലാശാലയ്ക്ക് അയച്ച രാജിക്കത്തില്‍ അവര്‍ ആവശ്യപ്പെട്ടു.
ആരൊക്കെയോ ഇതിനു പിന്നിലുണ്ട്. തുറന്നുപറഞ്ഞ് ആരെയും ഇതിലേക്കു വലിച്ചിഴയ്ക്കുന്നില്ല. സര്‍വകലാശാലയില്‍ തോന്നിയതു പോലെയാണു കാര്യങ്ങള്‍. പെണ്‍കുട്ടികള്‍ പരാതിപ്പെട്ടാല്‍ അവര്‍ക്കെതിരായാണു നടപടി. മൂന്നു പ്രിന്‍സിപ്പല്‍മാരുടെ അപ്രൈസല്‍ നടന്നതു താന്‍ അറിയാതെയാണ്.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സുതാര്യമാണെന്ന വിശ്വാസത്തിലാണ് ഡോംടെക്ക് (ഡയറക്ടറേറ്റ് ഒഫ് മാനേജ്‌മെന്റ് , ടെക്‌നോളജി ആന്‍ഡ് ടീച്ചര്‍ എഡ്യുക്കേഷന്‍) ഡയറക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചത്.
അഭിമുഖത്തില്‍ 20 ല്‍ 15 മാര്‍ക്കാണ് തനിക്ക് കിട്ടിയത്. മറ്റു മൂന്ന് പേര്‍ക്കുകൂടി ഇതേ മാര്‍ക്ക് ലഭിച്ചു. എന്നാല്‍ അക്കാഡമിക് കാര്യങ്ങളിലെ വെയിറ്റേജ് പരിഗണിച്ചാണ് തന്നെ നിയമിച്ചത്. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ മാത്രമെ പരിഗണിക്കാവൂ എന്നും വ്യവസ്ഥയുണ്ടെന്നും അവര്‍ പറഞ്ഞു.
മന്ത്രിയുടെ ഭാര്യയായതിനാല്‍ പെട്രോള്‍ പമ്പില്‍ പോലും ജോലി ചെയ്യാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എങ്കില്‍ അതു സുധാകരന്റെ പെട്രോള്‍ പമ്പാണെന്നു പ്രചരിപ്പിക്കും. മതിയായ യോഗ്യതയില്ലാതെയാണു തനിക്കു നിയമനം തന്നതെങ്കില്‍, യോഗ്യത നിശ്ചയിച്ച സര്‍വകലാശാലാ അധികൃതരാണു മറുപടി നല്‍കേണ്ടതെന്നും ജൂബിലി നവപ്രഭ പറഞ്ഞു. നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചു കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാറാണു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala minister's wife resigns from university post over allegations of nepotism, Thiruvananthapuram, News, Education, Resigned, University, Allegation, Controversy, Kerala.

Powered by Info News For You

Comments
Post a Comment