മംഗളൂരു കദ്രി പാര്‍ക്കില്‍ കാസര്‍കോട് സ്വദേശികളായ കമിതാക്കള്‍ വിഷംകഴിച്ച് ആത്മഹതക്ക് ശ്രമിച്ചു
മംഗളൂരു (www.evisionnews.co): മംഗളൂരു കദ്രി പാര്‍ക്കില്‍ കാസര്‍കോട് സ്വദേശികളായ കമിതാക്കളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. കോളജ് വിദ്യാര്‍ത്ഥികളെന്ന് പി ഹര്‍ഷീത്ത് കുമാര്‍, പി.വി അമൃത എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ട ഇവരെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment