ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകള്‍ കണ്ണനു സമര്‍പ്പിച്ച് മുകേഷ് അംബാനി
ഗുരുവായൂര്‍: (www.kvartha.com 27.11.2018) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മക്കളുടെ വിവാഹക്ഷണക്കത്തുകള്‍ കണ്ണനു സമര്‍പ്പിച്ചു. ഇളയ മകന്‍ ആനന്ദ് അംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ്.പ്രസാദ് എന്നിവരോടൊപ്പം ചൊവ്വാഴ്ച രാവിലെ 9.20 മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിലെത്തിയ അംബാനി സോപാനത്തു നെയ്യ്, കാണിക്ക, കദളിക്കുല എന്നിവ സമര്‍പ്പിച്ചു തൊഴുതു. മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി പ്രസാദം നല്‍കി. അംബാനിയുടെ മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകള്‍ കണ്ണനു സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിനും ക്ഷണക്കത്ത് കൈമാറി.
മുംബൈയില്‍നിന്നു ചൊവ്വാഴ്ച രാവിലെ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയാണു അംബാനിയും സംഘവും ഗുരുവായൂരിലെത്തിയത്. കൊച്ചിയില്‍നിന്നു ഹെലികോപ്റ്ററില്‍ രാവിലെ 8.50 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങി. അവിടെനിന്നു കാറില്‍ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തി. 9.20ന് ക്ഷേത്രദര്‍ശനത്തിനെത്തി. 10മണിക്ക് രാമേശ്വരം ക്ഷേത്രത്തിലേക്കു തിരിച്ചു. അവിടെ പൂജകള്‍ ഏല്‍പിച്ചതിനാല്‍ നടയടയ്ക്കുന്നതിനു മുന്‍പെത്താന്‍ തിരക്കിട്ടായിരുന്നു യാത്ര.
ആകാശ് അംബാനിയും ശ്ലോക മെഹ്ത്തയുമായുള്ള വിവാഹവും ഇഷ അംബാനിയും ആനന്ദ് പിരാമലുമായുള്ള വിവാഹവും ഡിസംബര്‍ 12ന് മുംബൈയില്‍ വെച്ചാണ് നടക്കുന്നത്. നവദമ്പതികളുമായി വീണ്ടും ദര്‍ശനത്തിനെത്തുമെന്നു മുകേഷ് അംബാനി ദേവസ്വം ചെയര്‍മാനോടു പറഞ്ഞു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, പി.ഗോപിനാഥന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ.കെ.രാമചന്ദ്രന്‍, എം.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.ശങ്കുണ്ണിരാജ്, മാനേജര്‍ എസ്.ശശിധരന്‍ എന്നിവര്‍ മുകേഷ് അംബാനിയെ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mukesh Ambani visits Guruvayur temple, Guruvayoor Temple, News, Visit, Religion, Business, Business Man, Marriage, Mumbai, Kerala.

Powered by Info News For You

Comments
Post a Comment