ദേശീയപാത ഉപരോധിച്ച ബിജെപി ജില്ലാനേതാക്കള്‍ ഉള്‍പ്പെടെ നൂറ് പേര്‍ക്കെതിരെ കേസ്

മാവുങ്കാല്‍: (www.kasargodvartha.com 19.11.2018) ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിച്ച ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ജില്ലാജനറല്‍ സെക്രട്ടറി എ വേലായുധന്‍, സെക്രട്ടറി എം ബല്‍രാജ്, മണ്ഡലം പ്രസിഡണ്ട് എന്‍ മധു, കൃഷ്ണന്‍, സുരേഷ് മേലടുക്കം, അശോകന്‍ മേലത്ത്, അമ്പു ഭാസ്‌കരന്‍, പ്രേമന്‍ കാലിക്കടവ് തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

ശബരിമല ദര്‍ശനത്തിന് പോയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ  നിലക്കലില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഞായറാഴ്ച രാവിലെ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മാവുങ്കാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mavungal, Kasaragod, News, BJP, Case, Case against 100 BJP workers for Protest in Highway


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?