പമ്പയിലും സന്നിധാനത്തും ഭക്തസൗഹൃദ അന്തരീക്ഷം: കെ പി ശങ്കരദാസ്

ശബരിമല: (www.kvartha.com 26.11.2018) പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് തീര്‍ത്ഥാടനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയതായി ദേവസ്വം മെമ്പര്‍ കെ.പി. ശങ്കരദാസ്. 1200ഓളം ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയില്‍ പ്രളയത്തിന് മുന്‍പ് 404 ശൗചാലയങ്ങളാണ് ഉണ്ടായിരുന്നത്. നിലവിലത് 500ന് മുകളിലാണ്.

കുളികഴിഞ്ഞ് വേഷം മാറുന്നതിനും പ്രത്യേക സൗകര്യങ്ങളുണ്ട്. ഇവയെല്ലാം പൂര്‍ണരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി നേരിട്ട് കണ്ട് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തിമാക്കി. ഇതില്‍ ബയോ ടോയ്‌ലറ്റുകളും നാച്ച്വറല്‍ ടോയ്‌ലറ്റുകളുമുണ്ട്. ശബരിമലയില്‍ കുടിവെള്ളമടക്കം ഇല്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Devotional personal atmosphere in Pampa and Sannidhanam: KP Sankar Das, Sabarimala Temple, News, Religion, Social Network, Drinking Water, Trending, Controversy, Kerala.

സുപ്രീംകോടതി എംപവേര്‍ഡ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സന്നിധാനത്തും പരിസരങ്ങളിലും യാതൊരു നിര്‍മാണവും പാടില്ല. നിലവിലെ ചില കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ്. ഭക്തര്‍ വന്ന് ദര്‍ശനം നടത്തി മടങ്ങുന്ന രീതി കൈകൊള്ളണമെന്നാണ് നിര്‍ദേശം.

നെയ്യഭിഷേകത്തിന് അവസരം ലഭിക്കുന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന പരാതി. നിലവില്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നെയ്യഭിഷേകത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നിട്ടും അഭിഷേകത്തിന് സാധിക്കാത്തവര്‍ക്ക് സന്നിധാനത്ത് താമസിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Devotional personal atmosphere in Pampa and Sannidhanam: KP Sankar Das, Sabarimala Temple, News, Religion, Social Network, Drinking Water, Trending, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?