സിഡ്‌നിയിലും 'വിരാടിസം'; റെക്കോഡ് കുറിച്ച് വിരാട് കോഹ്ലി
സിഡ്‌നി: (www.kvartha.com 26.11.2018) ഓസ്‌ട്രേലിയന്‍ മണ്ണിലും റെക്കോഡ് കുറിച്ച് വിരാട് കോഹ്ലി. ഞായറാഴ്ച ഓസ്‌ട്രേലിയ്‌ക്കെതിരെ നടന്ന പരമ്പരയിലെ അവസാന ട്വന്റി 20 മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യന്‍ നായകന്‍ പുതിയ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 61 റണ്‍സ് നേടിയ കോഹ്ലി, ട്വന്റി 20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയാണ് കരസ്ഥമാക്കിയത്.
14 കളികളില്‍ നിന്ന് 476 റണ്‍സാണ് കോഹ്ലി ഇതുവരെ ഓസ്‌ട്രേലിയ്‌ക്കെതിരെ നേടിയിട്ടുള്ളത്. 15 മത്സരങ്ങളില്‍ നിന്ന് 463 റണ്‍സ് നേടിയ ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടിലിനെയാണ് കോഹ്ലി പിന്നിലാക്കിയത്. കൂടാതെ ട്വന്റി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ രോഹിത് ശര്‍മ്മക്കൊപ്പം ഒന്നാമതെത്താനും കോഹ്ലിക്കായി.
ട്വന്റി 20 യിലെ തന്റെ 19ാം അര്‍ധസെഞ്ച്വറിയാണ് കോഹ്ലി നേടിയത്. ഓസീസിനെതിരെ കോഹ്ലിയുടെ അഞ്ചാമത്തെ അര്‍ധസെഞ്ച്വറിയാണ്. ഒരു ടീമിനെതിരെ അഞ്ച് അര്‍ധസെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ലങ്കയുടെ കുശല്‍ പെരേരയ്‌ക്കൊപ്പമാണ് കോഹ്ലിയിപ്പോള്‍. ബംഗ്ലാദേശിനെതിരെയാണ് പെരേരെ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ നേടിയത്. കോഹ്ലി നേടിയ 19 അര്‍ധസഞ്ച്വറികളില്‍ 13 എണ്ണവും രണ്ടാമത് ബാറ്റ് ചെയ്ത് നേടിയതാണെന്നതും റെക്കോഡാണ്.
Keywords: World, News, Sidney, Australia, Virat Kohli, Cricket, Sports, Virat Kohli got record in Sidney

Powered by Info News For You

Comments
Post a Comment