മദ്യപിച്ച് ലോറിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): മദ്യപിച്ച് ലോറിയോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തോട്ടട സ്വദേശി ഹംസ (58)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 58 സെഡ് 2583 നമ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 7.20 മണിയോടെ അണങ്കൂരില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെ ലോറി നിര്‍ത്തി പോലീസ് പരിശോധിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Powered by Info News For You

Comments
Post a Comment