മണല്‍ കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്ക് ഗുരുതരം

മഞ്ചേശ്വരം (www.evisionnews.co): മണല്‍ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു. ഹൊസങ്കടി ചെക്ക്പോസ്റ്റിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മഞ്ജുനാഥക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. 

മണല്‍ കയറ്റി വരികയായിരുന്ന ലോറി എതിരെ വരികയായിരുന്ന ഡസ്റ്റര്‍ കാറിലിടിച്ച ശേഷം പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. ശബ്ദംകേട്ടെത്തിയ പരിസരവാസികളാണ് മഞ്ജുനാഥയെ ലോറിയില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ആദ്യം ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലേക്കും ശേഷം മംഗളൂരുവിലേക്കും എത്തിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?