ശബരിമലയില്‍ നടന്നത് സ്റ്റാറ്റസ്‌കോ നിലനിര്‍ത്തല്‍, ഇത് എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ തന്ത്രം

കോട്ടയം: (www.kvartha.com 08.11.2018) ശബരിമലയില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാനുളള ക്രമീകരണങ്ങള്‍ എല്ലാം സ്വീകരിച്ചുവെങ്കിലും എന്‍.എസ് എസ് ഉള്‍പ്പടെയുളള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തന്ത്രപരമായ സമീപനത്തിലേക്ക് മാറി. ഇതോടെ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി ഇക്കുറി നടപ്പായില്ല. ഫലത്തില്‍ തുടര്‍ന്നു വന്നിരുന്ന ആചാരം അതേപടി നിലനിര്‍ത്തി.

തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴുളള അഞ്ചു ദിവസവും ചൊവ്വാഴ്ച രാത്രി അവസാനിച്ച ചിത്തിര ആട്ടവിശേഷത്തിലും ശബരിമല കയറാനായി യുവതികള്‍ സമീപിച്ചുവെങ്കിലും വളരെ തന്ത്രപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. ശബരിമലയിലെത്തിയാലുളള പ്രതിഷേധത്തെക്കുറിച്ച് ആദ്യം പറഞ്ഞുമനസിലാക്കുകയാണ് പോലീസ് ചെയ്തത്.

Statusco retention took place at Sabarimala, Kottayam, News, Religion, Politics, NSS, Women, Supreme Court of India, Police, Trending, Controversy, Kerala

ചേര്‍ത്തലയില്‍ നിന്നും കുടുംബ സമേതം യുവതിയായ വീട്ടമ്മയെത്തിയെങ്കിലും ഒടുവില്‍ യുവതി പിന്‍വാങ്ങി. ശബരിമലയിലെത്തിയ പല സ്ത്രീകളുടെയും ആധാര്‍കാര്‍ഡ് ഉള്‍പ്പടെയുളള തിരിച്ചറിയില്‍ രേഖകള്‍ വാങ്ങി പരിശോധിച്ചത് പോലീസാണ്. ആരാധനായലമായതിനാല്‍ കടുത്ത നടപടി വേണ്ടെന്ന് തത്വത്തില്‍ തീരുമാനം ഉണ്ടായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടി തണുപ്പിച്ചതിനു പിന്നിലും അതാണ്.

ഇനി മണ്ഡല മകരവിളക്കുകാലമാണ് ശബരിമലയിലെ ഏറ്റവും നീണ്ട സീസണും ഇതു തന്നെയാണ്. അതിന് മുമ്പ് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കും. നവംബര്‍ 17നാണ് ഇനി ശബരിമല നട തുറക്കുക. 13 ന് സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കും. 13 ന് ഉച്ചയ്ക്ക് തുറന്ന കോടതിയിലാണ് ഹര്‍ജികള്‍ കേള്‍ക്കുക. 19 പുനപരിശോധന ഹര്‍ജികളാണ് പരിഗണിക്കുക.

കോടതിയില്‍ അടുത്ത കേസ് പരിഗണിക്കും മുമ്പേ ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കുക എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിലേക്കായാണ് 3000 ലധികം പോലീസുകാരെ പമ്പയിലും ശബരിമലയിലുമായി വിന്യസിച്ചത്. പക്ഷേ സംഘപരിവാര്‍ സംഘടനകള്‍ കടുത്ത പ്രതിരോധമാണ് തീര്‍ത്തത്. ബിജെപിയുടെ തീപ്പൊരി നേതാക്കളെയെല്ലാം അവര്‍ രംഗത്ത് ഇറക്കി.

കെ. സുരേന്ദ്രനെപ്പോലയുളള നേതാക്കളെ ശബരിമലയില്‍ എത്തിച്ചു. പോലീസ് തങ്ങരുതെന്ന് നിഷ്‌കര്‍ഷിച്ചാലും പിടിച്ചു നില്‍ക്കാനായി ദിനപൂജയ്ക്കുളള രസീതും വാങ്ങി. ആര്‍എസ്എസ് നേതൃനിരയും സജീവമായി. അവരുടെ കേരളത്തിലെ പ്രമുഖ നേതാവ് വല്‍സന്‍ തില്ലങ്കരിയെ ശബരിമലയിലേക്ക് എത്തിച്ചതും ദേശീയ തലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്.

ശബരിമലയെ എങ്ങനെയും പ്രശ്‌ന സങ്കീര്‍ണമാക്കി ദേശീയ ശ്രദ്ധയില്‍ എത്തിക്കുക എന്ന അജണ്ടയിലേക്ക് മാറിയതോടെ സര്‍ക്കാര്‍ നീക്കം കരുതലോടെയായി. കഴിഞ്ഞ തവണ വിവാദത്തിലായ ഐജി ശ്രീജിത്തിനെയും മനോജ് ഏബ്രഹാമിനെയും ഇക്കുറി ഡ്യൂട്ടിക്ക് നിയോഗിച്ചില്ല. പോലീസ് പ്രകോപനപരമായി പ്രവര്‍ത്തിച്ചാല്‍ കളം മാറും. അതാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്ന് സിപിഎമ്മിന് നന്നായി അറിയാം.

ഇതോടെയാണ് തന്ത്രപരമായ നിലപാട് സ്വീകരിച്ചത്. അധികം പ്രകോപനം വേണ്ട. 13 കഴിയും വരെ ഇതേ നിലപാട്. അതിനുശേഷത്തെ കാലാവസ്ഥ നോക്കി മണ്ഡലകാലത്ത് പുതിയ സമീപനം. അതാണ് ഇപ്പോഴത്തെ തീരുമാനം. അഥവാ യുവതി പ്രവേശനം സാധ്യമായില്ലെങ്കിലും അതിലേക്കായി ഒരുക്കിയ പോലീസ് സംവിധാനം സര്‍ക്കാരിന് കോടതിയില്‍ ചൂണ്ടികാട്ടാനാവും. അതുവഴി വിധി നടപ്പാക്കാതിരുന്നതിനെതിരായി വരാവുന്ന വിമര്‍ശനത്തെ തടയാനാവും എന്നാണ് കണക്കു കൂട്ടല്‍.

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയ എല്ലാവര്‍ക്കും എതിരെ പിന്നീട് നടപടിയെടുക്കുക.
സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഒരു ദേശീയതലത്തിലുളള അംഗീകാരമാണ്. ഇഎംഎസ് ഭരണകൂടത്തിന് ശേഷം കേരളത്തിലെ നവോത്ഥാനത്തിലേക്ക് നയിച്ച സര്‍ക്കാര്‍ എന്ന സമാനതകളില്ലാത്ത നേട്ടം.

കോണ്‍ഗ്രസും ആര്‍എസ്എസും ആദ്യഘട്ടത്തില്‍ വിധിയെ സ്വാഗതം ചെയ്തതോടെ കാര്യങ്ങള്‍ തങ്ങളുടെ കൈപ്പിടിയിലായെന്ന് തന്നെ കരുതി. പക്ഷേ ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന കടുത്ത നിലപാടിലേക്ക് എന്‍എസ്എസ് നീങ്ങിയതോടെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മാറി. കോണ്‍ഗ്രസും ബിജെപിയും അത് ഏറ്റുപിടിക്കുകയും ബിജെപി ഒരു ചുവട് മുന്നോട്ടു പോകുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി.

പക്ഷേ വിധി എന്തുവിലകൊടുത്തും നടപ്പാക്കുക എന്ന ആദ്യ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയാറായില്ല. പക്ഷേ പിന്നീട് സര്‍ക്കാര്‍ തന്ത്രപരമായ നീക്കത്തിലേക്ക് മാറി. ഹര്‍ജികള്‍ തള്ളുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ഘട്ടത്തിലെത്തിയാല്‍ സര്‍ക്കാരിന് പിന്നെ ഒന്നും നോക്കാനില്ല. അതുവരെ കാത്തിരിക്കാനാണ് ഇനി പരിപാടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Statusco retention took place at Sabarimala, Kottayam, News, Religion, Politics, NSS, Women, Supreme Court of India, Police, Trending, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?