കെ സുരേന്ദ്രന്റെ അറസ്റ്റ്: പ്രതിഷേധം ശക്തമാവുന്നു; കാസര്‍കോട്ട് മുഖ്യന്ത്രിയുടെ പരിപാടിയിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞു

ബദിയഡുക്ക:(www.kvartha.com 25/11/2018) ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കി ജയില്‍ പാര്‍പ്പിക്കുന്നതില്‍ ജില്ലയില്‍ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കാസര്‍കോട് ബദിയഡുക്കയിലെ ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

മാര്‍ച്ചില്‍ പിണറായി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കെതിരെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഇരുമുടിക്കെട്ടുമായി അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പാര്‍പ്പിക്കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ പൊതുപരിപാടിയുടെ 200 മീറ്റര്‍ അകലെ വെച്ച് ഡിവൈഎസ്പി ഹരിചന്ദ്രനായിക്കിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞത് വക്കേറ്റത്തിനും വന്‍ പ്രതിഷേധത്തിനും ഇടയാക്കി.

 News, Badiyadukka, Kasaragod, Kerala, BJP, K. Surendran, Arrest, Chief Minister, Police, K Surendran's arrest: BJP protest against CM in Kasargod

മുഖ്യന്ത്രിക്കെതിരെ വന്‍ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ സൂചന ലഭിച്ചതിനാല്‍ കനത്ത സുരക്ഷയിലാണ് പരിപാടി സ്ഥലത്തേക്ക് എത്തിയത്. നേരത്തെ സീതാംഗോളി - പെര്‍ള - ബാഡൂര്‍ വഴിയാണ് മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് കന്യപ്പാടി-ഏല്‍ക്കാന വഴിയാണ് ഉക്കിനടുക്കയിലെ ശിലാസ്ഥാപന ചടങ്ങിനെത്തിച്ചത്. പ്രതിഷേധം കാരണം പ്രധാന കവാടം വഴി പോകേണ്ട മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെയാണ് പരിപാടി സ്ഥലത്തേക്ക് എത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു വഴിയില്‍ കുടുങ്ങിയെങ്കിലും നടന്ന് പോവുകയായിരുന്നു.

മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക് ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ കപടമുഖം പിച്ചി ചീന്തിയ വ്യക്തിയാണ് കെ സുരേന്ദ്രന്‍. അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭയക്കുന്നതുകൊണ്ടാണ് കള്ളക്കേസില്‍ കുടുക്കി പുറം ലോകം കാണാതെ ജയിലിലടക്കുന്നതെന്ന് പ്രമീള സി നായക് പറഞ്ഞു. രാജ്യത്ത് അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനെ ജയിലിലടച്ചതോടെ എല്ലാം അവസാനിച്ചുവെന്ന പിണറായി വിജയന്റെ സ്വപ്നം ഒരിക്കലും നടക്കില്ല. സിപിഎമ്മിന്റെ വാലാട്ടി പട്ടികളായി പോലീസ് മാറിയിരിക്കുകയാണെന്നും പ്രമീള സി നായക് കുറ്റപ്പെടുത്തി.

ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി സംബന്ധിച്ചു. പി സുരേഷ് കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി രമേഷ്, വൈസ് പ്രസിഡന്റ് എം ജനനി, സംസ്ഥാന കൗണ്‍സില്‍ അംഗം ശിവകൃഷ്ണ ഭട്ട്, മീഡിയ ജോയിന്റ് കണ്‍വീനര്‍ പി ആര്‍ സുനില്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ധനഞ്ജയന്‍ മധൂര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പ അമേക്കള, എസ്‌സി എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ കെ കയ്യാര്‍, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, അവിനാഷ്‌റൈ, അഞ്ചുജോസ്ടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ സ്വാഗതവും കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, BJP, K. Surendran, Arrest, Chief Minister, Police, K Surendran's arrest: BJP protest against CM in Kasargod 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?