ലൈഫ് പട്ടികയില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം:(www.kvartha.com 27/11/2018) ലൈഫ് ഗുണഭോക്തൃപട്ടികയില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്നും പദ്ധതി നിര്‍വഹണത്തില്‍ ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൈകോര്‍ക്കണമെന്നും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നവകേരളം കര്‍മപദ്ധതി സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 3,685 മത്സ്യത്തൊഴിലാളികളാണ് ഭൂമിയുണ്ടായിട്ടും വീട് ഇല്ല എന്ന പട്ടികയിലുള്ളത്. ഇവര്‍ക്കു വീട് നല്‍കുന്നതിനു കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വെയില്‍ 1,220 പേരെയാണ് ഗുണഭോക്താക്കളായി കണ്ടെത്തിയത്. ഇതില്‍ത്തന്നെ 520 പേരെ മാത്രമേ ആദ്യ ഗഡു നല്‍കുന്നതിനു തെരഞ്ഞെടുത്തുള്ളൂ. ശേഷിക്കുന്നവരെക്കൂടി പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. ഇതിനുള്ള സര്‍വെ നടത്തി പട്ടിക തയാറാക്കി ഫിഷറീസ് വകുപ്പ് പഞ്ചായത്ത് വകുപ്പിനു നല്‍കും.
ലൈഫ് പദ്ധതി ക്രിയാത്മകമായും വേഗത്തിലും നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Minister,Fishermen should be part of 'Life'; Minister Mersikkuttiyamma

Powered by Info News For You

Comments
Post a Comment