ശബരിമല ദര്‍ശനം നടത്താന്‍ മലബാറില്‍ നിന്നുള്ള ആറ് യുവതികള്‍ കൊച്ചിയിലെത്തി?

കൊച്ചി: (www.kvartha.com 19.11.2018) സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആറ് യുവതികള്‍ കൊച്ചിയിലെത്തിയതായി വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള യുവതികള്‍ കൊച്ചിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ മാര്‍ഗം എത്തിയ ഇവര്‍ രഹസ്യ കേന്ദ്രത്തിലാണെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് അറിയാമെന്നും റിപ്പോര്‍ട്ടുണ്ട്.

എത്തിയത് വടക്കന്‍ കേരളത്തില്‍ നിന്നുള്ള യുവതികളെന്നാണ് സൂചന. ഇവര്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല. ഇവര്‍ നിലയ്ക്കല്‍ എത്തിയാല്‍ പോലീസ് സഹായങ്ങള്‍ ലഭിക്കുമെന്നാണ് വിവരം. നിലയ്ക്കല്‍ വരെ ഇവര്‍ സ്വന്തം നിലയില്‍ എത്തണമെന്നാണ് പോലീസിന്റെ നിലപാട്.

 Six Women From Malabar Reached Kochi For Sabarimala Darshan, Kochi, News, Religion, Sabarimala Temple, Women, Trending, Controversy, Police, Protection, Kerala.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ആറ് യുവതികള്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്കാര്‍ക്കും തന്നെ ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം, മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി എണ്ണൂറോളം യുവതികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് നക്‌സല്‍ ബന്ധം ഉള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡെല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Six Women From Malabar Reached Kochi For Sabarimala Darshan, Kochi, News, Religion, Sabarimala Temple, Women, Trending, Controversy, Police, Protection, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?