പ്രവാചക സ്‌നേഹവും ചര്യയും പിന്തുടരണം: ഇബ്രാഹിം എളേറ്റില്‍


ദുബൈ (www.evisionnews.co): പ്രവാചക സ്‌നേഹവും ചര്യയും പിന്തുടരണമെന്നും ജീവിത വിജയത്തിന് ഏറ്റവും വലിയ നിമിത്തമാണ് വിശ്വാസികള്‍ക്ക് നബിയോടുള്ള സ്നേഹമെന്നും യു.എ.ഇ കെ.എം.സി.സി കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്‍ബറാഹ കെഎംസിസി ആസ്ഥനത്ത് നടന്ന 'നഷീദ് -18' മദ്ഹ് ഗാന മത്സരവും ബുര്‍ദാ മജ്ലിസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്‍-ബറഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന മദ്ഹ് ഗാനമത്സരത്തില്‍ ജില്ലയിലെ കഴിവുറ്റ പ്രതിഭകള്‍ പങ്കെടുത്തു. ചെറിയ കുട്ടികളും മുതിര്‍ന്നവരുംപങ്കെടുത്ത പരിപാടിയില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളായി വെവ്വേറെ മത്സരങ്ങള്‍ നടന്നു. ചടങ്ങില്‍ യു.എ.ഇ നാഷണല്‍ സര്‍ഗ്ഗലയത്തില്‍ ഒന്നാംസ്ഥാനം നേടിയ റൗളത്തുല്‍ ജന്ന ബുര്‍ദാ ടീമിന്റെ ബുര്‍ദ മജ്‌ലിസ് ആത്മീയതയുടെ നവ്യാനുഭൂതി പകര്‍ന്നു.

ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ: അഫ്‌സല്‍ ഹുദവി ചങ്ങരംകുളം ഹുബ് റസൂല്‍ പ്രഭാഷണം നടത്തി. ഉദുമ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി,പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കുന്നില്‍ ഹനീഫ എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. യു.എ.ഇ കെ.എം.സി.സി കേന്ദ്ര വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ,ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ നഹ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,സംസ്ഥാന ഭാരവാഹികളായ എം.എ മുഹമ്മദ് കുഞ്ഞി, ആവയില്‍ ഉമ്മര്‍ ഹാജി,ഓ.കെ ഇബ്രാഹിം,അഡ്വക്കറ്റ് സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അഷറഫ് കൊടുങ്ങല്ലൂര്‍, ഹംസ തൊട്ടി ,ഹാജി യാഹുമോന്‍,ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ ,ഹംസ ഹാജി മാട്ടുമ്മല്‍ ,മുനീര്‍ ചെര്‍ക്കള, സി.എച്.നൂറുദ്ധീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അഡ്വക്കറ്റ് ഇബ്രാഹിം ഖലീല്‍,യുസഫ് മുക്കൂട് ,റാഫി പള്ളിപ്പുറം,ഫൈസല്‍ ദീനാര്‍, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ പട്ടേല്‍, എ.ജി.എ റഹ്മാന്‍, പി.ഡി നൂറുദ്ധീന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ ചെറുവത്തൂര്‍, മന്‍സൂര്‍ മര്‍ത്യാ, സിദ്ധീഖ് ചൗക്കി അഷറഫ് ബായാര്‍, മുനീര്‍ ബേരിക്ക, ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അസ്ലം പാക്യാര, അഷ്റഫലി പള്ളങ്കോട്, ആരിഫ് ചെരുമ്പ, റൗഫ് കെ.ജി.എന്‍, സിദ്ദിഖ് അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷംസീര്‍ അഡൂര്‍ നന്ദിയും പറഞ്ഞു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?