ചരിത്രത്തെ വളച്ചൊടിക്കാന്‍ സംഘ്പരിവാര്‍; നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ഭരണസമിതിയില്‍ പരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റി
ന്യൂ ഡല്‍ഹി: (www.kvartha.com 05.11.2018) ചരിത്രത്തെ വളച്ചൊടിക്കാന്‍ ചരിത്രസ്ഥാപനങ്ങളില്‍ അനുകൂലികളായ ആളുകളെ തിരുകികയറ്റുന്ന സംഘ്പരിവാര്‍ കുതന്ത്രം നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിലും. ന്യൂ ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) ഭരണസമിതിയിലാണ് ഇപ്പോള്‍ സംഘ്പരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റിയിരിക്കുന്നത്. നെഹ്റു മ്യൂസിയം സൊസൈറ്റിയോടുള്ള കേന്ദ്രത്തിന്റെ നിഷേധ നിലപാടുകളെ വിമര്‍ശിച്ച മൂന്നുപേരെ പുറത്താക്കിയാണ് സംഘപരിവാര്‍ അനുകൂലികളെ നിയമിച്ചത്.
റിപ്പബ്ലിക് ടി വി എംഡി അര്‍ണാബ് ഗോസ്വാമി, മുന്‍ വിദേശസെക്രട്ടറി എസ് ജയ്ശങ്കര്‍, ബി ജെ പി എംപി വിനയ് സഹസ്രാബുദ്ധേ, ഐ ജി എന്‍ സി എ ചെയര്‍മാന്‍ രാം ബഹദൂര്‍റായ് എന്നിവരെയാണ് പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ നിതിന്‍ ദേശായ്, പ്രൊഫ ഉദയന്‍ മിശ്ര, ബി പി സിങ് എന്നിവരെയാണ് സാംസ്‌കാരിക മന്ത്രാലയം പുറത്താക്കിയത്. അതേസമയം, നിരവധി ലൈംഗികാതിക്രമ സംഭവങ്ങളില്‍ ആരോപണവിധേയനായ മുന്‍മന്ത്രി എം ജെ അക്ബര്‍ വൈസ് ചെയര്‍മാനായി തുടരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, History, Nehru memorial museum and library, Sangh parivar supporters in Nehru memorial museum and library administration panel

Powered by Info News For You

Comments
Post a Comment