ഒടുവില്‍ സുരേന്ദ്രന്‍ പക്ഷത്തിനെതിരെ പിടിച്ചുനില്‍ക്കാനാകാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള; കെ സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം:(www.kvartha.com 23/11/2018) ഒടുവില്‍ സുരേന്ദ്രന്‍ പക്ഷത്തിനെതിരെ പിടിച്ചുനില്‍ക്കാനാകാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. ശശികലയ്ക്ക് നല്‍കിയ പിന്തുണ പാര്‍ട്ടി സുരേന്ദ്രന് നല്‍കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ കെ സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപനവുമായി പിള്ള രംഗത്തെത്തി.

News, Thiruvananthapuram, Kerala, BJP, Surendran,Sashikala, Shreedharan Pillai,Sreedharan Pillai on K Surendran's arrest

സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതിന് തലേദിവസം അറസ്റ്റിലായ ശശികലയ്ക്ക് വേണ്ടി വന്‍ പ്രതിഷേധമാണ് പാര്‍ട്ടി നടത്തിയത്. ഇതേതുടര്‍ന്നുണ്ടായ ഹര്‍ത്താലിനും പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. ശബരിമല വിഷയത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രനെ സന്ദര്‍ശിക്കാന്‍ ഇതുവരെ ശ്രീധരന്‍പിള്ള പോയിട്ടില്ല. ഇതാണ് സുരേന്ദ്രന്‍ പക്ഷത്തിനെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്കകത്ത് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രഖ്യാപനം.

ശബരിമലയില്‍ ചോറൂണിനായെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പി എസ് ശ്രീധരന്‍പിള്ള അറിയിച്ചു. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശനിയാഴ്ച തൃശൂര്‍, കോഴിക്കോട് പൊലീസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, BJP, Surendran,Sashikala, Shreedharan Pillai,Sreedharan Pillai on K Surendran's arrest 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?