വീട്ടില്‍ നിന്നും പാലുമായി സഹകരണസംഘത്തിലേക്ക് പോവുകയായിരുന്ന വീട്ടമ്മ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി കൂട്ടിയിടിച്ചു; സ്ത്രീക്ക് ഗുരുതരം

പൊയ്‌നാച്ചി: (www.kasargodvartha.com 08.11.2018) വീട്ടില്‍ നിന്നും പാലുമായി സഹകരണസംഘത്തിലേക്ക് പോവുകയായിരുന്ന വീട്ടമ്മ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ബട്ടത്തൂര്‍ ദേവന്‍ പൊടിച്ചപാറ റോഡില്‍ മേലടുക്കത്തെ കെ മമത (40)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവാഴ്ച രാവിലെ എട്ടു മണിയോടെ ദേശീയപാതയിലെ മയിലാട്ടി ചൗക്കി ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. മമത ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. കൂട്ടപ്പുന്ന ഭാഗത്തേക്കുള്ള റോഡിലേക്ക് സ്‌കൂട്ടര്‍ വെട്ടിക്കവെയാണ് പയ്യന്നൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ് ഇടിച്ചത്. സ്‌കൂട്ടര്‍ ബസിന്റെ മുന്‍ ചക്രത്തിനടിയില്‍പെട്ടു. ഭാഗ്യം കൊണ്ടാണ് വീട്ടമ്മ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, House-wife, Bus, Accident, Scooter, Bus hits Scooter; House wife seriously injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?