മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് കുമ്പളയില്‍ പ്രൗഡോജ്വല തുടക്കം
കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് യുവജനയാത്രക്ക് കുമ്പളയില്‍ ഉജ്വല തുടക്കം. യാത്രയുടെ ഒന്നാംദിനം കുമ്പളയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. തൂവെള്ളധാരികളായ രണ്ടായിരം പ്രവര്‍ത്തകര്‍ ജാഥയില്‍ അണിനിരക്കും. എരിയാലിലെ ഉച്ചക്ക് 12.30മണിക്ക് സ്വീകരണത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ നായന്മാര്‍മൂലയില്‍ സമാപിക്കും.
ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ മതില്‍ക്കെട്ട് തീര്‍ക്കാന്‍ കാസര്‍കോട് നിന്നും തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന യൂത്ത് ലീഗ് യുവജനയാത്ര ഇന്നലെ മഞ്ചേശ്വരം ഉദ്യാവരത്ത് വൈകിട്ട് മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി യാത്രസംഘടിപ്പിക്കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വൈസ് ക്യാപ്റ്റനും ട്രഷറര്‍ എം.എ സമദ് ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം കോര്‍ഡിനേറ്ററുമായ യുവജനയാത്ര 14 ജില്ലകളിലും പര്യടനം നടത്തി ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.
Powered by Info News For You

Comments
Post a Comment