യു എസില്‍ ഇന്ത്യക്കാരന്‍ പതിനാറുകാരന്റെ വെടിയേറ്റ് മരിച്ചു; കൊല നടന്നത് മോഷണശ്രമത്തിനിടയില്‍

വെന്റ്‌നോര്‍(യുഎസ്): (https://ift.tt/2Tmu7Tf) തെലങ്കാന സ്വദേശി യുഎസില്‍ വെടിയേറ്റ് മരിച്ചു. 61കാരനായ സുനില്‍ എഡ്‌ലയാണ് മരിച്ചത്. അമ്മയുടെ 95മ് പിറന്നാളിന് നാട്ടിലേയ്ക്ക് വരാനിരിക്കുകയായിരുന്നു സുനില്‍.

ശനിയാഴ്ചയാണ് സുനിലിന്റെ മരണവാര്‍ത്ത നാട്ടിലറിയുന്നത്. മോഷണശ്രമത്തിനിടയില്‍ പതിനാറുകാരന്‍ സുനിലിനെ വെടിവെയ്ക്കുകയായിരുന്നു. സുനില്‍ വെടിയേറ്റ് വീണയുടനെ പ്രതി കാറുമായി കടന്നുകളഞ്ഞു. നവംബര്‍ 15നായിരുന്നു സംഭവം. നവംബര്‍ 16ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി സുനില്‍ അറ്റ്‌ലാന്റിക് കൗണ്ടിയിലാണ് താമസിക്കുന്നത്. അറ്റ്‌ലാന്റിക് സിറ്റിയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലിക്ക് പോകുന്നതിനിടയിലാണ് സുനില്‍ കൊല്ലപ്പെട്ടത്.



SUMMARY: A father of two, Mr Edla was a 30-year resident of Atlantic County and worked in Atlantic City's hospitality industry. Mr Edla was leaving his home for work, when the teen shot him and escaped with his car.

Keywords: World, Indian, Murder, Indian Man, Shot Dead In US, Was Planning Trip Home For Mother's Birthday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?