ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് തന്ത്രിമാര്‍; യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സന്നിധാനത്ത് നിലയുറപ്പിച്ച് വനിതാ പോലീസുകാര്‍

നിലയ്ക്കല്‍: (www.kvartha.com 05.11.2018) ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് തന്ത്രിമാര്‍. ഐ.ജി.എം.ആര്‍.അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തന്ത്രിമാര്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച് ഒരു ദിവസത്തേക്ക് നട തുറക്കുന്നതിന്റെ ഭാഗമായാണ് പോലീസുമായുള്ള തന്ത്രിമാരുടെ ചര്‍ച്ച.

അതേസമയം, യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 15 വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. 50 വയസ് പിന്നിട്ടവരാണ് ഇവര്‍. അതിനിടെ ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ യുവതികള്‍ ആരും എത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതിനാല്‍ യുവതികളാരും തന്നെ ശബരിമലയിലേക്ക് എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.

Women Police Personnel Deployed at 'Sannidhanam' for Additional Security, Sabarimala Temple, News, Religion, Trending, Women, Police, Kerala.

എന്നാല്‍ രണ്ട് യുവതികള്‍ ശബരിമലയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. യുവതികള്‍ കയറിയാല്‍ പ്രായമുള്ള സ്ത്രീകളെ ഉപയോഗിച്ച് തടയാനാണ് സംഘടനകളുടെ തീരുമാനം. ഇതിനായി 1500ല്‍ അധികം സ്ത്രീകളെ സന്നിധാനത്തേക്ക് എത്തിക്കാനാണ് ഹിന്ദു സംഘടനകള്‍ ഒരുങ്ങുന്നത്.

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍.കുമാര്‍, ശബരിമല കര്‍മസമിതി നേതാക്കളായ കെ.കൃഷ്ണന്‍ കുട്ടി, പി.കെ.ശശികല തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കളും സന്നിധാനത്ത് എത്തും.

കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരും സന്നിധാനത്തെത്തും. സന്നിധാനത്ത് കൂടുതല്‍ സമയം തങ്ങാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women Police Personnel Deployed at 'Sannidhanam' for Additional Security, Sabarimala Temple, News, Religion, Trending, Women, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?