പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും
തൊടുപുഴ:(www.kvartha.com 30/11/2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും. ഉടുമ്പന്‍ചോലയ്ക്കടുത്ത് മൈലാടുംപാറ വെങ്കായപാറ കോളനിയില്‍ മുത്തുസ്വാമിയുടെ മകന്‍ സുരേഷ് എന്ന മുനിയാണ്ടിയെയാണ് ഏഴ് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയൊടുക്കുന്നതിനും പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവിനും ശിക്ഷിച്ചത്. തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീമാണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്.
2010 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഏലത്തോട്ടത്തില്‍ പണിക്ക് പോയിരുന്ന 14 വയസുള്ള പെണ്‍കുട്ടിയെ പ്രണ യം നടിച്ച് വശീകരിച്ച് രാത്രി മാതാപിതാക്കള്‍ ഉറങ്ങിയ സമയം നോക്കി വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തി ന്റെ വീട്ടില്‍ നാല് ദിവസം താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പ്രതിക്കെതിരെ ബലാല്‍സംഗ കുറ്റത്തിന് കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കോടതി പ്രതിക്ക് ജാമ്യം നല്‍കാതെ കേസിന്റെ വിചാരണ നടത്തിയാണ് കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Molestation, Accused, Court, Imprisonment, Life imprisonment for molestation case accused

Powered by Info News For You

Comments
Post a Comment