കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ ആദിവാസി കുട്ടികള്‍ക്ക് പരിശോധനകള്‍ക്ക്് അനുമതി നിഷേധിക്കുന്നതായി പരാതി
കോട്ടയം : (www.kvartha.com 27.11.2018) മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള പരിശോധനകള്‍ സൗജന്യമായി നടത്തുന്നതിന് അധികൃതര്‍ അനുമതി നിഷേധിക്കുന്നതായി ആക്ഷേപം.
കാത്സ്യത്തിന്റെ കുറവ് മൂലം കുട്ടികളുടെ ആശുപത്രില്‍ പ്രവേശിപ്പിക്കപ്പെട്ട അടിമാലി സ്വദേശിനിയുടെ നാലു ദിവസം പ്രായമായ കുട്ടിക്കാണ് ഡോക്ടര്‍ എഴുതി നല്‍കിയ പാരാ തൈറോയിഡ് ഹോര്‍മോണ്‍ എന്ന പരിശോധന സൗജന്യമായി നടത്തുവാന്‍ അനുമതി നല്‍കാതിരുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളോ മുതിര്‍ന്നവരോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയാല്‍ സിടി സ്‌കാന്‍, എം.ആര്‍.ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ പരിശോധനകളും സൗജന്യമായി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
മറ്റുള്ള രോഗികള്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യത്തിന് ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭ്യമല്ലാത്തവരാണെങ്കില്‍പ്പോലും ആദിവാസികള്‍ക്ക് സൗജന്യ പരിശോധനകള്‍ നല്‍കേണ്ടതാണ്. റേഷന്‍ കാര്‍ഡും ഇന്‍ഷുറന്‍സ് കാര്‍ഡും ഒന്നും ഇക്കാര്യത്തില്‍ ബാധകമല്ല. എന്നാല്‍ കുട്ടികളുടെ ആശുപത്രിയില്‍ എത്തിയ രോഗിക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യമുണ്ടായിട്ടും സൗജന്യ പരിശോധനകള്‍ നടത്തുവാന്‍ അനുമതി നിഷേധിച്ചു.
ആശുപത്രിയുടെ കീഴിലുള്ള ലാബുകളില്‍ പരിശോധന നടത്തുന്നതിന് പണം നല്‍കേണ്ടതില്ല. എന്നാല്‍ ചില പരിശോധനകള്‍ ആശുപത്രി ലാബില്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. ഇത്തരം ലാബുകള്‍ ഉയര്‍ന്ന ഫീസ് ആണ് വാങ്ങുന്നതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനാല്‍ സാധാരണക്കാരായ രോഗികള്‍ക്ക് പണം ചെലവാകുന്നില്ല.
സ്വകാര്യ ലാബുകളില്‍ പരിശോധനകള്‍ നടത്തണമെങ്കില്‍ ആശുപത്രി ലാബില്‍ ഇല്ലാത്ത പരിശോധനയാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ രേഖ കാണിച്ചെങ്കില്‍ മാത്രമേ പണം നല്‍കാതെ പരിശോധകള്‍ നടത്തി നല്‍കുകയുള്ളൂ. എന്നാല്‍ എല്ലാ സ്വകാര്യ ലാബുകളിലും സൗജന്യ പരിശോധനകള്‍ക്ക് സാമ്പിള്‍ നല്‍കുവാന്‍ കഴിയില്ല. അധികൃതര്‍ നിര്‍ദേശിക്കുന്ന സ്ഥാപനത്തില്‍ മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ.
ഇത്തരത്തിലുള്ള കര്‍ശന ചട്ടമുണ്ടായിട്ടുപോലും ആശുപത്രി അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന ലാബില്‍പ്പോലും പരിശോധനകള്‍ നിഷേധിക്കുകയായിരുന്നു. ആദിവാസികള്‍ക്ക് ഏത് സ്വകാര്യ സ്ഥാപനത്തിലും സൗജന്യമായി രോഗനിര്‍ണയത്തിന്റെ ഭാഗമായുള്ള പരിശോധന നടത്തുവാന്‍ അനുമതിയുണ്ടായിരിക്കേ ഈ പരിശോധനാ നിഷേധത്തിനെതിരെ പരാതി നല്‍കുമെന്ന് രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു.
അതേ സമയം ആദിവാസി കുട്ടിക്ക് പരിശോധനാ നിഷേധം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ആശുപത്രിയില്‍ ഇല്ലാത്ത ഏതുതരം പരിശോധനകളും സ്വകാര്യ സ്ഥാപനങ്ങളില്‍ ചെയ്യുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നും കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സ പദ്ധതിയുടെ ചുമതലയുള്ള കോഡിനേറ്റര്‍ പ്രസന്നന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam children's hospital denied Adivasi children's treatment, Kottayam, News, Health, Health & Fitness, Children, Treatment, Hospital, Controversy, Complaint, Kerala.

Powered by Info News For You

Comments
Post a Comment