'കിലയില്‍ അനധികൃത നിയമനം നടത്തി'; ജലീലിനെതിരെ പുതിയ ആരോപണവുമായി തൃശൂര്‍ എം.എല്‍.എ

തൃശൂര്‍ (www.evisionnews.co): മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. തൃശൂര്‍ ജില്ലയിലെ കിലയില്‍ ജലീല്‍ അനധികൃത നിയമനം നടത്തിയെന്നാണ് മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. അനില്‍ അക്കര എം.എല്‍.എയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ മന്ത്രി 10 പേരെ നിയമിച്ചു എന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. നേരത്തെ, അധികാര ദുര്‍വിനിയോഗം നടത്തി പിതൃസഹോദര പുത്രനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മോനേജരായി നിയമിച്ചുവെന്ന് യൂത്ത് ലീഗ് കണ്ടെത്തിയിരുന്നു. ഇതില്‍ വിമര്‍ശനങ്ങള്‍ കടുത്തുവരുമ്പോഴായിരുന്നു പുതിയ ആരോപണം വരുന്നത്. ഇതിനിടെ ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവര്‍ത്തിച്ച് ജലീല്‍ വീണ്ടും രംഗത്തെത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?