അബുദാബിയിലേക്കുള്ള യാത്രക്കാരന്റെ ബാഗില്‍ വിഷപ്പാമ്പ്
നെടുമ്പാശേരി: (www.kvartha.com 12.11.2018) അബുദാബിയിലേക്കുള്ള യാത്രക്കാരന്റെ ബാഗില്‍ വിഷപ്പാമ്പ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധക്കിടെ ബാഗില്‍ നിന്ന് വിഷപ്പാമ്പ് പുറത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ(40) ബാഗിലായിരുന്നു വിഷപ്പാമ്പ് ഉണ്ടായിരുന്നത്.ഞായറാഴ്ച രാത്രി 7.30 മണിയോടെ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയതാണ് ഇയാള്‍.
ചെക്ക് ഇന്‍ കൗണ്ടറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാന്റ് ബാഗ് പരിശോധനക്കായി തുറന്നപ്പോള്‍ പുറത്ത് ചാടിയ പാമ്പിനെ ഇവര്‍ തല്ലിക്കൊന്നു. ഇയാളുടെ ബാഗിലുണ്ടായിരുന്ന കൂര്‍ക്ക പായ്ക്കറ്റില്‍ നിന്നുമാണ് പാമ്പ് പുറത്തുചാടിയത്. അതേസമയം പാമ്പ് ബാഗില്‍ ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നാണ് യാത്രക്കാരന്റെ മൊഴി. എന്നാല്‍ ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇഴ ജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിരോധനമുള്ളതിനാല്‍ സിഐഎസ്എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കി, നെടുമ്പാശേരി പോലീസിനു കൈമാറി.
അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് രണ്ടു കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്.
സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു. ഉഗ്ര വിഷമുള്ള വളവളപ്പന്‍ പാമ്പായിരുന്നു ഇത്.
പരിശോധനയില്‍ പാമ്പിനെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ വലിയ ആശങ്കക്ക് വഴിവച്ചേനെ. വിമാനത്തിനകത്ത് വച്ച് യാത്രക്കാരന്‍ ബാഗ് തുറക്കുമ്പോള്‍ പാമ്പ് പുറത്തേക്ക് ചാടിയാല്‍ സഹയാത്രികരും വിമാനത്തിലെ ജീവനക്കാരുമെല്ലാം ഭീതിയിലാകുമായിരുന്നു.
Photo: Manorama

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Deadly snake found in flyer's handbag at Cochin airport, Nedumbassery Airport, Snake, Police, Passenger, Flight, News, Kerala, Local-News.

Powered by Info News For You

Comments
Post a Comment