മകന്റെ ഘാതകനെ പിടികൂടിയില്ല, പോലീസിനെതിരെ വിമര്‍ശനവുമായി അഭിമന്യുവിന്റെ അച്ഛന്‍


(www.evisionnews.co) അഭിമന്യു വധക്കേസില്‍ പോലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍. കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് പഴയ താത്പര്യമില്ല. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തിയ സഹലിനെ ഇതുവരെ പിടികൂടിയില്ലെന്നും മനോഹരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മനോഹരന്‍ ഇക്കാര്യം പറഞ്ഞത്.

26പ്രതികളാണ് കേസിലുള്ളത്. മാസങ്ങള്‍ കഴിഞ്ഞിട്ടും 19 പേരെ മാത്രമാണ് പിടികൂടിയത്. അന്ന് അഭിമന്യുവിനെ പുറമെ അര്‍ജുനും കുത്തേറ്റിരുന്നു. അര്‍ജുനെ കുത്തിയ പ്രതിയെ പിടികൂടുന്നതിലും പോലീസ് അലംഭാവം കാണിക്കുകയാണ്. കേസിലെ അന്വേഷണ പുരോഗതി പോലീസ് കുടുംബത്തെ അറിയിക്കുന്നുമില്ല. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കുറവാണ്. അതു കൊണ്ട് അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നതിന് പോലീസ് തയാറാകണം. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മനോഹരന്‍ ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?