മുഹമ്മദ് കുഞ്ഞി വധം; മൃതദേഹം തള്ളാന്‍ ഉപയോഗിച്ച ചാക്കും ഷാളും പുഴയില്‍ കണ്ടെത്തി

കാസര്‍കോട (www.evisionnews.co): ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി(32)യുടെ മൃതദേഹം പുഴയില്‍ തള്ളാന്‍ ഉപയോഗിച്ച ചാക്കും കഴുത്തുമുറുക്കാനുപയോഗിച്ച ഷാളും തെളിവെടുപ്പിനിടെ ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ സക്കീന(35), സക്കീനയുടെ കാമുകനും സ്വത്ത് ബ്രോക്കറുമായ എന്‍.എ. ഉമ്മര്‍ (41) എന്നിവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൊലയ്ക്കുപയോഗിച്ച ഷാളും മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കും മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ കണ്ടെത്തിയത്. 
 
കാസര്‍കോട് പൊലീസിലെ മുങ്ങല്‍ വിദഗദ്ധനും പരിശീലകനുമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെയ്ഫുദ്ദീന്‍, അധ്യാപകനും പയ്യന്നൂരിലെ മുങ്ങല്‍ വിദഗ്ദ്ധനുമായ ചന്ദ്രന്‍ എന്നിവരാണ് സക്കീന നേരത്തെ താമസിച്ചിരുന്ന വീടിനു സമീപത്തെ പുഴയിലെ ചെളിയില്‍ ഷാളും പ്ലാസ്റ്റിക് ചാക്കും കണ്ടെത്തിയത്. പ്രതിയായ സക്കീന തന്റെ ഷാളും ചാക്കും തിരിച്ചറിഞ്ഞു.
 
2012 മാര്‍ച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലനടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി. കെ. ജയ്സണ്‍ എബ്രഹാം, എസ്.ഐമാരായ ശിവദാസന്‍, കുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസീത എന്നിവരാണ് പ്രതികളെ ബേവിഞ്ചയില്‍ തെളിവെടുപ്പിനെത്തിച്ചത്. നാട്ടുകാരുടെ സാന്നിധ്യത്തിലാണ് മുങ്ങല്‍ വിദഗ്ദ്ധര്‍ പരിശോധന നടത്തിയത്.
 
നിരവധി ഭൂസ്വത്തിനുടമയായ മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുകള്‍ തട്ടിയെടുക്കാനും ഒഴിവാക്കാനുമാണ് കൊലനടത്തിയതെന്ന് സക്കീനയും കൂട്ടുപ്രതി ഉമ്മറും നേരത്തെ തന്നെ പൊലീസിനോട് മൊഴി നല്‍കിയിരുന്നു. ആറര വര്‍ഷം മുമ്പ് മുഹമ്മദ്കുഞ്ഞിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.സി. ആര്‍.ബി ഡി.വൈ.എസ്.പിയായി ജെയ്സണ്‍ എബ്രഹാം ചുമതലയേറ്റതോടെ വീണ്ടും അന്വേഷിച്ചപ്പോഴാണ് ആസൂത്രിതമായ കൊലയാണെന്ന് തെളിഞ്ഞത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?