സുരേന്ദ്രന്‍ ജയില്‍ മോചിതനാകാതിരിക്കാന്‍ കച്ചകെട്ടി പോലീസ്; ശബരിമലയില്‍ ഭക്തയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന കുറ്റം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു
പത്തനംതിട്ട: (www.kvartha.com 22.11.2018) ശബരിമലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ പുതിയ കേസ് കൂടി ചുമത്തി. ശബരിമലയില്‍ ചോറൂണിനായി എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെന്ന തീര്‍ഥാടകയെ ആക്രമിച്ചെന്ന സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ 12-ാം പ്രതിയാക്കി ഗൂഢാലോചന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണു സന്നിധാനം പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 16/18 എന്ന നിലയില്‍ ചുമത്തിയത്.

സുരേന്ദ്രനു പുറമേ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരെ കൂടി പോലീസ് ഇതില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യമില്ലാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.
ലളിതയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഗൂഢാലോചന വ്യക്തമാണെന്നാണു പോലീസ് പറയുന്നത്.
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സുരേന്ദ്രനടക്കം 72 പേര്‍ക്ക് പത്തനംതിട്ട മുന്‍സിഫ് കോടതി കഴിഞ്ഞദിവസം സോപാധിക ജാമ്യം അനുവദിച്ചിരുന്നു. രണ്ട് മാസം ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് മുന്‍സിഫ് മജിസ്‌ട്രേട്ട് സൂര്യ സുകുമാരന്‍ ജാമ്യം അനുവദിച്ചത്.
ഓരോരുത്തരും രണ്ട് ആള്‍ ജാമ്യത്തില്‍ 20,000 രൂപ വീതം കെട്ടിവയ്ക്കണം. എന്നാല്‍ കണ്ണൂര്‍ എസ്.പി ഓഫീസ് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സുരേന്ദ്രനെതിരെ കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയുടെ വാറണ്ടുള്ളതിനാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചാലേ ജയില്‍ മോചിതനാകൂ. കണ്ണൂരില്‍ പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വാറണ്ടുള്ളത്. കൊട്ടാരക്കര സബ്ജയിലിലുള്ള സുരേന്ദ്രനെ കണ്ണൂരിലെ കേസില്‍ 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Another case registered against K Surendran, Pathanamthitta, News, Politics, Sabarimala Temple, Conspiracy, Religion, Police, Court, Kerala.

Powered by Info News For You

Comments
Post a Comment