ശബരിമല വിഷയത്തില്‍ ബി.ജെ.പി നയിക്കുന്ന രഥയാത്ര വിലാപയാത്രയായി മാറുമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 07.11.2018) വിശ്വാസ സംരക്ഷണത്തില്‍ മുതലെടുപ്പിന് ഇറങ്ങിയ ബി ജെ പിക്ക് ഏറ്റ തിരിച്ചടിയാണ് സംസ്ഥാന പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രചരണാര്‍ത്ഥം മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നയിക്കുന്ന രഥയാത്ര കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വിലാപയാത്രയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ഉമ്മര്‍ ബോര്‍ക്കള അധ്യക്ഷത വഹിച്ചു. അഡ്വ. ബി സുബയ്യ റൈ, ജെ എസ് സോമശേഖര, സുന്ദര ആരിക്കാടി, ഹര്‍ഷാദ് വോര്‍ക്കാടി, മമത ദിവാകര്‍, ഡി എം കെ മുഹമ്മദ്, ശാന്ത ആര്‍ നായിക്ക്, സത്യന്‍ സി ഉപ്പള, പി പ്രഭാകര്‍ നായിക്ക്, മുഹമ്മദ് മജാല്‍, എസ് ജെ ദിവാകര്‍, ഐ ആര്‍ ഡി പി ഇബ്രാഹിം, ലക്ഷശമണ്‍ പ്രഭു, ഡി സീത, ജഗദീഷ് മൂടംബയല്‍, എ പ്രകാശ് നായിക്, ബി കെ മുഹമ്മദ്, മഞ്ജുനാഥ പ്രസാദ് റൈ, ഗുരുവപ്പ, നാഗേഷ്, ദാമോദരന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, DCC, president, BJP, Top-Headlines, DCC president Hakeem Kunnil on Radha Yathra
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?