പുരുഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് വീക്കം പരിഹരിക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഡോ. മുഹമ്മദ് സലീം

തൃശൂര്‍: (www.kvartha.com 26.11.2018) പുരുഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് വീക്കം പരിഹരിക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഡോ. മുഹമ്മദ് സലീം.

പ്രായമാവുന്നതിനുസരിച്ചു പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള പ്രതിരോധ നടപടികളും അത്യാധുനിക ചികിത്സകളും സംബന്ധിച്ചു യൂറോളജിക്കല്‍ അസോസിയേഷന്‍ ഓഫ് കേരള തൃശൂര്‍ കാസിനോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keyhole SurgeriesTo solve the prostate inflammation in men, Dr Muhammed Salim, Thrissur, News, Health, Health & Fitness, hospital, Treatment, Conference, kasaragod, Kerala.

കാസര്‍കോടിലെ പ്രശസ്ത യൂറോളജിസ്റ്റും , ആപിസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും, എച്ച്.എന്‍.സി ഗ്രൂപ്പ് ഇന്ത്യ മെഡിക്കല്‍ ഡയറക്ടറുമായ ഡോ.മുഹമ്മദ് സലീം ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു.

അമ്പത് വയസിന് മുകളില്‍ പ്രായമായ ഏകദേശം മുപ്പത് ശതമാനം പുരുഷന്മാര്‍ക്കും, എണ്‍പത് വയസ്സോടെ തൊണ്ണൂറ് ശതമാനം പേര്‍ക്കും പ്രോസ്‌റ്റേറ്റ് വീക്കം (ബി പി എച്ച്) ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍.

മൂത്രാശയത്തിന് താഴെയായി മൂത്രനാളിക്ക് ചുറ്റുമായാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി നില്‍ക്കുന്നത്.
പ്രായമാകുമ്പോള്‍ ഗ്രന്ഥിക്ക് വീക്കം സംഭവിച്ച് ഇത് മൂത്ര നാളിയെ ഞെരുക്കി മൂത്രം പൂര്‍ണമായും ഒഴിഞ്ഞു പോവാത്ത അവസ്ഥയും അണുബാധയും ഉണ്ടാകുന്നു.

മൂത്ര തടസം, ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോഴുള്ള വേദന എന്നിവ രോഗ ലക്ഷണങ്ങളാണ്. ഇവ അവഗണിക്കാതെ നേരത്തെ തന്നെ ചികിത്സ തേടണം. ജീവിത ശൈലിയില്‍ മാറ്റം വരുത്തുക, മരുന്ന്, കീറി മുറിക്കല്‍ ഇല്ലാത്ത ആധുനിക കീ ഹോള്‍ ശസ്ത്രക്രിയകള്‍ എന്നിവ വഴി പരിഹാരം തേടാന്‍ കഴിയുമെന്ന് ഡോ.മുഹമ്മദ് സലീം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും ഡോക്ടറുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: 04994 223111,

9483503528

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keyhole SurgeriesTo solve the prostate inflammation in men, Dr Muhammed Salim, Thrissur, News, Health, Health & Fitness, hospital, Treatment, Conference, kasaragod, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?