ജനറല്‍ ആശുപത്രിയില്‍ സാന്ത്വന സംഗീതവുമായി പി മോഹന്‍ദാസും ഒപ്പം ഹൈക്കോടതി അഭിഭാഷകരും

കൊച്ചി: (www.kvartha.com 28.11.2018) എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രതിവാര സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ വീണ്ടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് പാടാനെത്തി. പരിപാടിയുടെ 245ാമത് ലക്കത്തില്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകര്‍ കൂടി അദ്ദേഹത്തിനൊപ്പം ചേര്‍ന്നതോടെ പരിപാടി ഏറെ ഹൃദ്യമായി.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് എല്ലാ ബുധനാഴ്ച തോറും ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിച്ചു വരുന്നത്. മ്യൂസിക് ലൗവേഴ്‌സ് എഫ് എം അറ്റ് എച് സി എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് ഹൈക്കോടതി അഭിഭാഷകര്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പാടാനെത്തിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം പി മോഹന്‍കുമാര്‍ ഇതിനു മുമ്പ് ഒന്നിലേറെത്തവണ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പാടാനെത്തിയിട്ടുണ്ട്.

അഭിഭാഷകരായ സബിത ബി, വിപന്‍ദാസ്, രാജശ്രീ, എന്‍ ജെ സുനില്‍, സിമി രഞ്ജിത്ത്, മാലിനി കെ മേനോന്‍, ശ്യാംകുമാര്‍ കെ ടി, റിജ സുമന്‍, ജയ് ജോര്‍ജ്ജ് എന്നിവരാണ് ഗായകരായത്. ഇവര്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി ലിയ ആന്‍ ഫിലിപ്പ്, പ്രമുഖ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ പി പ്രേംചന്ദ് എന്നിവര്‍ അതിഥികളുമായി.

കാറ്റില്‍ ഇളം കാറ്റില്‍..., എന്ന ഗാനത്തോടെ സബിതയാണ് പരിപാടി തുടങ്ങിയത്. കസ്തൂരി മണക്കുന്നല്ലോ കാറ്റേ.. എന്ന ഗാനം പി മോഹന്‍ദാസ് പാടി. മൂന്ന് ഹിന്ദി ഗാനങ്ങളും ഒരു തമിഴ്ഗാനവുമൊഴിച്ചാല്‍ ബാക്കി 12 പാട്ടുകളും മലയാളത്തിലുള്ളവയായിരുന്നു.

ഏതോ ഒരു പാട്ട്(തമിഴ്)..., മേം കോന്‍ ഹൂ..., മായാജാലക വാതില്‍ തുറക്കും..., മാനാ ഹോ തും..., പാലരുവി കരയില്‍.., തുമ്പി വാ...., മഞ്ജുഭാഷിണീ..., ഈ കൈകളില്‍..., യേ രാത്ത്..., ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു..., ഏഴിലം പാല പൂത്തു..., വൃശ്ചിക രാത്രിയില്‍..., മാനത്തെ മഴമുകില്‍...,ഒരു മധുരക്കിനാവിന്‍.. എന്നിവയാണ്  പരിപാടിയില്‍ ആലപിക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Song, Hospital, Lawyers sing at biennale concert, dazzle patients at General hosp-ital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?