കുളി സീന്‍ കാണാനെത്തിയ യുവാവ് യുവതി കണ്ടുപിടിച്ചെന്ന് മനസിലാക്കിയതോടെ സ്ഥലവിട്ടു; പിന്നാലെ യുവതിയും കുടുംബവും ചോദ്യം ചെയ്യാനായി വീട്ടിലെത്തി, തോക്കെടുത്ത് വിരട്ടിയപ്പോള്‍ പിടിച്ചെടുത്ത് പോലീസില്‍ ഏല്‍പിച്ചു
കോട്ടയം: (www.kvartha.com 27.11.2018) കുളിസീന്‍ കാണാനെത്തിയ യുവാവിനെ യുവതി കയ്യോടെ പിടികൂടി. പിടിവലിക്കിടെ ഓടിരക്ഷപ്പെട്ട യുവാവിനെ ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയ യുവതിയെയും ബന്ധുക്കളെയും ഇയാള്‍ അസഭ്യം പറഞ്ഞ് വിരട്ടിവിട്ടു. തുടര്‍ന്ന്, തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നിറതോക്കുമായി വീട്ടിലെത്തിയ യുവാവിന്റെ തോക്ക് യുവതി പിടിച്ചുവാങ്ങി. ഇതോടെ യുവാവ് ജീവനുംകൊണ്ട് സ്ഥലം വിട്ടു. യുവാവിന്റെ കൈവശമുണ്ടായിരുന്ന നിറതോക്ക് യുവതി പെരുവന്താനം പോലീസില്‍ ഏല്‍പിച്ചു.
യുവതി കുളിക്കുമ്പോള്‍ യുവാവ് വെന്റിലേറ്ററിലൂടെ നോക്കുന്നതുകണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞ യുവതി മകനെയും മറ്റൊരാളെയും കൂട്ടി ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച യുവാവ് അസഭ്യം പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് കലി പൂണ്ട് നിറ തോക്കുമായി യുവാവ് യുവതിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തോക്ക് ചൂണ്ടി. ഇതോടെ യുവതി തോക്ക് പിടിച്ചുവാങ്ങി. പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം പിടികൂടിയ തോക്കിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിനും ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Case registered for assault on youth, Kottayam, News, Local-News, Police, Case, Woman, Kerala.
Keywords: Case registered for assault on youth, Kottayam, News, Local-News, Police, Case, Woman, Kerala.
Powered by Info News For You

Comments
Post a Comment