ശബരിമല: ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്വിമ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റില്‍
പത്തനംതിട്ട: (www.kvartha.com 27.11.2018) സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തി വിവാദം സൃഷ്ടിച്ച ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്വിമയെ പോലീസ് അറസ്റ്റുചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. പത്തനംതിട്ട പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 20നാണ് രഹനക്കെതിരെ പോലീസ് കേസെടുത്തത്. എറണാകുളത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് കേസ്.
ഇതുസംബന്ധിച്ച് നടി കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി തള്ളിയിരുന്നു. ജാമ്യമില്ലാവകുപ്പ് ചേര്‍ത്താണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
Keywords: Kerala, Sabarimala, Sabarimala Temple, News, Religion, Facebook, Arrest, Pathanamthitta, Rahna Fathima arrested

Powered by Info News For You

Comments
Post a Comment