പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാല്‍ലക്ഷം രൂപ നല്‍കി യുവാവ് മാതൃകയായി
കാഞ്ഞങ്ങാട്: (www.evisionnews.co) പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാല്‍ലക്ഷം രൂപ സംഭാവന നല്‍കി മാതൃകയായി. നവഭാരത് സയന്‍സ് കോളജ് മനേജിംഗ് ഡയറക്ടര്‍ കെ.എം സഫ്‌വാന്‍ കുന്നിലാണ് തന്റെ 25-ാം ജന്മദിനത്തില്‍ കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ തുക ഏല്‍പ്പിച്ചത്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി, നവഭാരത് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, യൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കുന്നില്‍ യംഗ് ചാലഞ്ചേരസ്, എം.ഇ.എസ് യൂത്ത് വിംഗ് തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശിയാണ്.
Powered by Info News For You

Comments
Post a Comment