അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങും; ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കും: രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി

ന്യൂഡല്‍ഹി: (www.kvartha.com 03.11.2018) അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി . തര്‍ക്കത്തിലെ രണ്ടു കക്ഷികളുടെയും ഉഭയ സമ്മതത്തോടെയാവും ക്ഷേത്രനിര്‍മാണമെന്ന് പറഞ്ഞ അദ്ദേഹം ഇതോടൊപ്പം ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കുമെന്നും അറിയിച്ചു. എന്നാല്‍ ക്ഷേത്രത്തിന്റെയും പള്ളിയുടെയും നിര്‍മാണത്തിന് ഒരു ഓര്‍ഡിനന്‍സിന്റെയും ആവശ്യമില്ലെന്നും ബിജെപി മുന്‍ എംപി കൂടിയായ വേദാന്തി അറിയിച്ചു.

രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ നീണ്ടുപോയാല്‍ 1992 ലേതിനു സമാനമായ പ്രക്ഷോഭം ആരംഭിക്കാന്‍ മടിക്കില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയോധ്യ വിഷയത്തിനു മുഖ്യപരിഗണന നല്‍കാത്ത സുപ്രീംകോടതി നിലപാട് തങ്ങളെ അപമാനിക്കുന്നതാണെന്ന് ഹിന്ദുക്കള്‍ കരുതുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും മുംബൈയില്‍ ആര്‍എസ്എസ് നിര്‍വാഹക സമിതി സമ്മേളനത്തില്‍ ജോഷി ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രാംജന്മഭൂമി ന്യാസിന്റെ പ്രതികരണം.

 Construction of Ram Temple in December without an ordinance, mosque in Lucknow: Ram Janambhoomi Nyas, New Delhi, News, Politics, Trending, Controversy, Religion, BJP, RSS, National.

2019 ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വേദാന്തി സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Construction of Ram Temple in December without an ordinance, mosque in Lucknow: Ram Janambhoomi Nyas, New Delhi, News, Politics, Trending, Controversy, Religion, BJP, RSS, National.












Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?