ജമ്മുവില്‍ മോഡി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി
ജമ്മു കശ്മീര്‍: (www.kvartha.com 22.11.2018) ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട നടപടിയെ രാഷ്ട്രീയമായി വിലയിരുത്തുകയാണ് അഡ്വ. എ. ജയശങ്കര്‍. തന്റെ ഫേസ്ബക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെക്കുന്നത്.
പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. ഗവര്‍ണറുടെ ഈ നടപടിയിലൂടെ നരേന്ദ്രമോഡി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി തന്നെയാണെന്ന് ജയശങ്കര്‍ വിലയിരുത്തുന്നു.
ഗവര്‍ണറുടെ ഈ നടപടി സുപ്രീംകോടതി വിധിക്ക് കടക വിരുദ്ധമാണെന്ന് എസ്.ആര്‍ ബൊമ്മൈ കേസിലെ വിധി ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍ത്ഥിക്കുന്നു. 2005ല്‍ ബിഹാര്‍ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ വിളംബരം സുപ്രീംകോടതി റദ്ദാക്കിയതും കോടതിയുടെ രൂക്ഷ വിമര്‍ശനമേറ്റ ഗവര്‍ണര്‍ ബൂട്ടാസിങ് രാജിവെക്കുകയും ചെയ്ത സംഭവം തന്നെയാണ് ഇപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കാന്‍ പോകുന്നത്.
എന്നാല്‍ കാശ്മീരിനെ ബിഹാറോ ഝാര്‍ഖണ്ഡോ ആയി കാണാനാവില്ല. തീവ്രവാദ ഭീഷണിയും വിഘടനവാദവും രൂക്ഷമായ കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട നടപടിയെ ചിന്താ ശൂന്യമാണെന്നും ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്നും അഡ്വ. എ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ നടപടി.
ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോഡി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത്.
എസ് ആര്‍ ബൊമ്മൈ കേസിലെ സുപ്രീംകോടതി വിധിക്ക് കടക വിരുദ്ധമാണ് ഈ പിരിച്ചുവിടല്‍. 2005ല്‍ ബിഹാര്‍ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ വിളംബരം സുപ്രീംകോടതി റദ്ദാക്കിയതും കോടതിയുടെ രൂക്ഷ വിമര്‍ശനമേറ്റ ഗവര്‍ണര്‍ ബൂട്ടാസിങ് രാജിവെച്ചതും സ്മരണീയം.
ബിഹാറോ ഝാര്‍ഖണ്ഡോ പോലെയല്ല ജമ്മു കശ്മീര്‍. അവിടെ വിഘടനവാദവും തീവ്രവാദവും രൂക്ഷമാണ്. പാക്കിസ്ഥാന്റെ പ്രത്യക്ഷ പിന്തുണ പ്രക്ഷോഭകര്‍ക്കുണ്ടുതാനും. നിയമസഭ പിരിച്ചുവിട്ടതോടെ വിഘടനവാദികളുടെ വാദങ്ങള്‍ക്ക് ഒരു പരിധിവരെ സാധൂകരണമായി. ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും.
കശ്മീരിനെ ദൈവം രക്ഷിക്കട്ടെ.
Keywords: J&K Governor Dissolves Assembly Amid Race To Form Government, Jammu, Kashmir, News, Politics, Narendra Modi, Prime Minister, Governor, Criticism, Facebook, post, Social Network, Kerala.

Powered by Info News For You

Comments
Post a Comment